Dubai Police | ജൈറ്റക്സ് 2022 ദുബൈ: ദുബൈ പൊലീസിന്റെ അഭിമാനമായി ഗിയാത് എസ് യു വി; സാങ്കേതിക മികവിന്റെ അത്ഭുത വാഹനം

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com)
ദുബൈ പൊലീസിന് വേണ്ടി മാത്രമുള്ള ഗിയാത് എസ് യു വികളാണ് ജൈറ്റക്സ്‌ 2022 ദുബൈയുടെ അനിർവചനീയ വിസ്മയം. പട്രോളിംഗ് ആവശ്യങ്ങൾക്കുള്ള കാറുകളിൽ സർവ നിർദേശങ്ങളും ഡിജിറ്റൽ സ്ക്രീനിൽ നിമിഷ നേരം കൊണ്ടെത്തും. അപ്പോൾ തന്നെ കൺട്രോൾ റൂമിൽ നിന്നുള്ള സന്ദേശങ്ങൾ നേരിട്ടു സ്ക്രീനിൽ തെളിഞ്ഞു വരും. ഉദ്ദിഷ്ഠ സ്ഥാനത്തേക്കുള്ള സ്ഥലവും, മാപും വളരെ കൃത്യമായി ലഭിക്കും.
  
Dubai Police | ജൈറ്റക്സ് 2022 ദുബൈ: ദുബൈ പൊലീസിന്റെ അഭിമാനമായി ഗിയാത് എസ് യു വി; സാങ്കേതിക മികവിന്റെ അത്ഭുത വാഹനം

അപകടം, ഗതാഗക്കുരുക്കുകൾ എന്നിവ നേരിടുമ്പോൾ ജിപിഎസ് സഹായത്തോടെ വാഹനം നിശ്ചിത സ്ഥലത്ത് എത്തിച്ചേരും. കാറിനു മുന്നോട്ടുള്ള ഗമനത്തിനു തടസ്സമുണ്ടെങ്കിൽ വാഹനത്തിൽ തന്നെയുള്ള ഡ്രോൺ പറന്നുയരും.

എന്താണ് - മുന്നിൽ അഭിമുഖീകരിക്കുന്ന തടസ്സമെന്ന് ഡ്രോൺ നേരിട്ടെത്തി ഒബ്സർവേഷൻ നടത്തി വിവരം കാറിന്നുള്ളിലെ സ്ക്രീനിലേക്ക് കൈമാറും. അതിനനുസൃതമായ തുടർ നടപടികൾ പൊലീസിന് സ്വീകരിക്കാം. ഈ വാഹനം ദുബൈ പൊലീസിന് മാത്രമായി നിർമ്മിക്കുന്നതാണ്. ആദ്യ പടിയായി നൂറിലേറെ വാഹനങ്ങൾ ഉടൻ നിരത്തിലിറങ്ങും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia