യാത്രക്കാരന്റെ ബാഗില്‍ നിന്നും കിറ്റ്കാറ്റ് തട്ടിപ്പറിച്ചു; പോര്‍ട്ടര്‍മാര്‍ പിടിയില്‍

 


ദുബൈ: (www.kvartha.com 24.08.2015) യാത്രക്കാരന്റെ ബാഗില്‍ നിന്നും കിറ്റ്കാറ്റ് തട്ടിപ്പറിച്ച പോര്‍ട്ടര്‍മാര്‍ പിടിയില്‍. നേപ്പാള്‍ സ്വദേശികളായ രണ്ട് പോര്‍ട്ടര്‍മാരെയാണ് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദുബൈ പോലീസ് പൊക്കിയത്. 50 ദിര്‍ഹം വിലമതിക്കുന്ന കിറ്റ്കാറ്റുകളാണ് ഇവര്‍ പൊക്കിയത്.

കിറ്റ്കാറ്റ് അടിച്ചുമാറ്റുന്നത് പോലീസ് നിരീക്ഷണ ക്യാമറയില്‍ കുടുങ്ങിയതാണ് ഇവര്‍ക്ക് വിനയായത്.
ലഗേജ് കൈകാര്യം ചെയ്യുന്ന ഭാഗത്തുള്ള ക്യാമറ പരിശോധിക്കുന്നതിനിടെ എയര്‍പോര്‍ട്ട് ഓഫീസറായ ഖലീഫ അലി മോഷ്ടാക്കളെ കയ്യോടെ പിടികൂടുകയായിരുന്നു.

ഒരാള്‍ പരിസരം വീക്ഷിക്കുകയും മറ്റേയാള്‍ ബാഗില്‍ നിന്നും കിറ്റ്കാറ്റ് അടിച്ചു മാറ്റുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ  ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

യാത്രക്കാരന്റെ ബാഗില്‍ നിന്നും കിറ്റ്കാറ്റ് തട്ടിപ്പറിച്ചു; പോര്‍ട്ടര്‍മാര്‍ പിടിയില്‍


Also Read:
യുവാവ് ഭാര്യാ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
Keywords:  Dubai police picked kitkat chocolate from robber, Nepal, Court, Arrest, Criminal Case, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia