ഓപ്പറേഷന്‍ പ്യൂലെ 2; പത്ത് ദിവസത്തിനുള്ളില്‍ ഇരുന്നൂറിലേറെ കണ്ടയ്നറുകളുമായി ദുബൈ പോലീസിന്റെ വന്‍ ലഹരിവേട്ട
Feb 27, 2020, 16:36 IST
ദുബൈ: (www.kvartha.com 27.02.2020) ഏകദേശം 3500 കോടിയിലേറെ രൂപ വിലവരുന്ന (1.8 ബില്യണ്‍ ദിര്‍ഹം) ലഹരി മരുന്ന് പിടികൂടി ദുബൈ പോലീസ്. വൈദ്യുതി കേബിളിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലുള്ള ഒരു 70 വയസ്സുകാരനായിരുന്നു ലഹരിക്കടത്ത് സംഘത്തിന്റെ തലവന്‍.
പ്യൂലെ എന്ന പോലീസ് നായയുടെ സഹായത്തോടെയായിരുന്നു ദുബൈ പോലീസിന്റെ ലഹരിവേട്ട. അതിനാല്‍ ഓപ്പറേഷന്‍ പ്യൂലെ 2 എന്നായിരുന്നു ലഹരിവേട്ടയ്ക്ക് നല്‍കിയ പേര്. പത്തുദിവസത്തിനുള്ളില്‍ ഏകദേശം ഇരുന്നൂറിലേറെ കണ്ടയ്നറുകളാണ് പ്യൂലെയുടെ സഹായത്തോടെ പരിശോധിച്ചത്. ഇതിനിടെ സിറിയയില്‍ നിന്നെത്തിയ ചില കണ്ടയ്നറുകളില്‍ ലഹരിമരുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ലഹരി മാഫിയകളെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ദുബൈ പോലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഇതിനുള്ളില്‍നിന്നാണ് ഒളിപ്പിച്ചനിലയിലായിരുന്ന 5.6 ടണ്‍ ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തത്. അജ്മാനിലേക്കും ഷാര്‍ജയിലേക്കും കൊണ്ടുപോവുകയായിരുന്ന കണ്ടയ്നറുകള്‍ പോലീസ് സംഘം പിടിച്ചെടുക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ദുബൈ പോലീസ് ലഹരിക്കടത്ത് സംഘത്തെ കുരുക്കിയത്.#Video | Dubai Police reveal the details involving the arrest of drug trafficking gang, & the seizure of more than 35 million pills of Captagon , weighing around 5 tonnes. #Pule2 pic.twitter.com/kkwsjDur7j— Dubai Policeشرطة دبي (@DubaiPoliceHQ) February 26, 2020
ലഹരി മാഫിയകളെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ദുബൈ പോലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചു.
Keywords: News, Gulf, Dubai, Police, Drugs, Dog, Video, Twitter, Dubai Police Reveal the Details Involving the Arrest of Drug Trafficking Gang
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.