നല്ല ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ദുബൈയിലെത്തിച്ച് 17 കാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായി കേസ്; മൂന്ന് പേർക്ക് ശിക്ഷ വിധിച്ചു; പെൺകുട്ടി രക്ഷപ്പെട്ടത് ദുബൈ പൊലീസിന്റെ മികവിൽ
Sep 26, 2021, 13:19 IST
ദുബൈ: (www.kvartha.com 26.09.2021) ദുബൈ പൊലീസിന്റെ മികവിൽ 17 കാരി പെൺവാണിഭ സംഘത്തിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിലെ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. നല്ല ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പ്രവാസി വനിതയാണ് സ്വന്തം നാട്ടിൽ നിന്ന് പെൺകുട്ടിയെ ദുബൈയിൽ കൊണ്ടുവന്നത്. ദുബൈ വിമാനത്താവളത്തിൽ എത്തിയ പെൺകുട്ടിയെ അൽ ബറാഹ പ്രദേശത്തെ ഒരു അപാർട് മെന്റിലേക്ക് കൊണ്ടുപോയി അവിടെ വേശ്യയായി ജോലി ചെയ്യാൻ നിർബന്ധിച്ചതായാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയെ ഒരു ഹോടെൽ മുറിയിൽ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായി ദുബൈ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഒരു പൊലീസുകാരൻ ഉപഭോക്താവായി വേഷമിട്ട് പെൺകുട്ടിയുടെ അടുത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. താഴെയുള്ള പൊലിസുകാർക്ക് സിഗ്നൽ നൽകിയതിനെ തുടർന്ന് അവർ മുറിയിലെത്തി റെയ്ഡ് നടത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റൊരു മുറിയിൽ നിന്ന് പെൺകുട്ടിയെ കൊണ്ടുവന്ന യുവതിയെയും അറസ്റ്റ് ചെയ്തു.
മൂന്ന് പേരും പെൺകുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായി ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കണ്ടെത്തി. പ്രതികളെ മൂന്ന് വർഷം തടവിനും അതിന് ശേഷം നാടുകടത്താനും കോടതി വിധിച്ചു.
Keywords: Dubai, Gulf, News, International, Minor girls, Police, Arrest, Jail, Punishment, Airport, Hotel, Raid, Court, Top-Headlines, Court Order, Gang, Dubai Police save 17-year-old girl from immoral gang; accused sentenced.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.