ദുബൈ പോലീസിന് ഗൂഗിള്‍ ഗ്ലാസ്

 


ദുബൈ: (www.kvartha.com 27.10.2014) ഗതാഗത നിരീക്ഷണത്തിന് ഗൂഗിള്‍ ഗ്ലാസുമായി ദുബൈ പോലീസ്. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ദുബൈ പോലീസ് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് തുടങ്ങിയതായി ദുബൈ ട്രാഫിക് പോലീസ് ഡയറക്ടര്‍ ജനറല്‍ ലഫ്. കേണല്‍ സെയ്ഫ് അല്‍ മസ്‌റൂയി അറിയിച്ചു.

ദുബൈ പോലീസിന് ഗൂഗിള്‍ ഗ്ലാസ്മേഖലയില്‍ ഇത്തരം ഗ്ലാസുകളുടെ ഉപയോഗം ഇതാദ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവരുടെ ചിത്രങ്ങള്‍ ഗൂഗിള്‍ ഗ്ലാസിന്റെ സഹായത്തോടെ എടുക്കുന്ന പോലീസുകാര്‍ ചിത്രം ദുബൈ പോലീസിന് പ്രത്യേക മാര്‍ഗത്തിലൂടെ എത്തിച്ചുനല്‍കും.

പോലീസ് അന്വേഷിക്കുന്ന വാഹനങ്ങള്‍ തിരിച്ചറിയാനും ഗൂഗിള്‍ ഗ്ലാസ് പോലീസിനെ സഹായിക്കും.

ട്രാഫിക് പോലീസുകാരന്‍ സാധാരണയായി ഒരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാത്രമാണ് ശ്രദ്ധിക്കുക. എന്നാല്‍ ഗൂഗിള്‍ ഗ്ലാസ് അത് സ്‌കാന്‍ ചെയ്യുകയും വാഹനം ഏതെങ്കിലും തരത്തിലുള്ള ഗതാഗത നിയമ ലംഘനം നടത്തിയാല്‍ അക്കാര്യം പോലീസുകാരനെ അറിയിക്കുകയും ചെയ്യും.

SUMMARY: Dubai Traffic Police have started using Google Glass to monitor traffic violations on the emirate’s roads, according to Lt Col Saif Al Mazrouie, Director-General of Dubai Traffic Police.

Keywords: Dubai, UAE, Traffic Police, Google Glass, Lt Col Saif Al Mazrouie, Director-General of Dubai Traffic Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia