Mosque | യുഎഇയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മസ്‌ജിദ് വരുന്നു
Sep 23, 2023, 10:14 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മസ്‌ജിദ് വരുന്നു. ഫ്‌ലോടിംഗ് മസ്ജിദ് നിര്‍മാണം നടക്കുന്നത് ദുബൈയിലാണ്. എമിറേറ്റിലെ ഇസ്‌ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് വകുപ്പാണ് ദുബൈ വാടര്‍ കനാലില്‍ ആരാധനാലയം നിർമിക്കുന്നത്. ഈ പള്ളി അടുത്ത വര്‍ഷം തുറക്കുമെന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്.
സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മതപരമായ തീര്‍ഥാടന കേന്ദ്രമാണ് ഈ മെഗാ പ്രോജക്ടെന്ന് അതോറിറ്റി അധികൃതർ പറഞ്ഞു. ദുബൈയിലെ മതപരമായ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളില്‍ ഒന്നാണ് പള്ളിയെന്ന് ഐഎസിഎഡിയിലെ (ഇസ്ലാമിക് കൾചറൽ അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്മെന്റ്) ആശയവിനിമയ ഉപദേഷ്ടാവ് അഹ്‌മദ് ഖല്‍ഫാന്‍ അല്‍ മന്‍സൂരി (احمد خلفان المنصوري ، مستشار التواصل الحضاري في دائرة الشؤون الإسلامية والعمل الخيري في دبي) പറഞ്ഞു. ഫ്‌ലോടിംഗ് മസ്ജിദ് എമിറേറ്റിലെ ഒരു പ്രധാനപ്പെട്ട ആകര്‍ഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതങ്ങളിലുമുള്ള ആളുകള്‍ക്ക് പള്ളി സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിരിക്കും. എന്നാല്‍ മാന്യമായി വസ്ത്രം ധരിക്കാനും ഇസ്‌ലാമിക ആചാരങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ സന്ദർശകരോട് നിര്‍ദ്ദേശം നൽകും. തലയും തോളും മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബര്‍ ദുബൈയില്‍ 2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയുടെ നിര്‍മാണം ഒക്ടോബറില്‍ ആരംഭിക്കും. മസ്ജിദ് മൂന്ന് നിലകളിലായിരിക്കും, പ്രാര്‍ഥനാ ഹോള്‍ വെള്ളത്തിലാണ്, കൂടാതെ 50 മുതല്‍ 75 വരെ പേര്‍ക്ക് വരെ ഒരേ സമയം പ്രാര്‍ഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. സന്ദര്‍ശകര്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥിക്കുന്നതിന് ക്രമീകരണം ഒരുക്കും. പള്ളിയെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന രിരത്തിലാണ് ക്രമീകരണം. അടുത്ത വര്‍ഷം ഇത് സന്ദര്‍ശകര്‍ക്കായി തുറക്കുമെന്ന് അഹ്‌മദ് ഖൽഫാൻ അൽ മൻസൂരി പറഞ്ഞു.
Keywords: News, World, Dubai, UAE, Dubai Water Canal, IACAD, Dubai set to open world’s first floating mosque.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.