Aid | ഫലസ്തീന്‍ ജനതയ്ക്ക് 50 മില്യന്‍ ദിര്‍ഹം സഹായം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ; ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് തുക നല്‍കുക

 


ദുബൈ: (KVARTHA) ഇസ്രാഈല്‍ - ഹമാസ് യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് 50 മില്യന്‍ ദിര്‍ഹം സഹായം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.

മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് സഹായം എത്തിക്കുക. ദുരിതത്തിലായ ഫലസ്തീന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ ദുരിതാശ്വാസ കാംപയിനും തുടങ്ങുന്നുണ്ട്. 'കംപാഷന്‍ ഫോര്‍ ഗാസ' എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ കാംപയിന്‍. സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കുക, മാനുഷിക ദുരന്തം തടയുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ചേര്‍ന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് കാംപയിന്‍ നടത്തുന്നത്. ഞായറാഴ്ച അബൂദബിയില്‍ കാംപയിന് തുടക്കമാകും. പൊതുജനങ്ങള്‍ക്കും, സ്വകാര്യ മേഖലയ്ക്കും ഉള്‍പെടെ എല്ലാവര്‍ക്കും കാംപയിനില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

Aid | ഫലസ്തീന്‍ ജനതയ്ക്ക് 50 മില്യന്‍ ദിര്‍ഹം സഹായം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ; ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് തുക നല്‍കുക

 

Keywords: News, World, World-News, Gulf, Gulf-News, UAE News, Sheikh Mohammed, Order, 50 Million, Aid, Palestinian People, Help, Dollar, Dubai: Sheikh Mohammed directs Dh50-million humanitarian aid to Palestine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia