Flight Cancelled | ദുബൈ- തിരുവനന്തപുരം എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി പരാതി; വിമാനത്താവളത്തില്‍ കുടുങ്ങി സ്ത്രീകളും കുട്ടികളും ഉള്‍പെടെ ഇരുന്നൂറോളം യാത്രക്കാര്‍
Sep 30, 2023, 09:13 IST
ദുബൈ: (KVARTHA) തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.
ചെക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.
എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.