ദുബൈ: (www.kvartha.com 10.04.2022) ദുബൈയിലെ സൈകില്‍ ട്രാകിലൂടെ ഇ-സ്‌കൂടറും ഓടിക്കാന്‍ ബുധനാഴ്ച മുതല്‍ അനുമതി. ദുബൈ പൊലീസും ആര്‍ടിഎയുമാണ് ഇക്കാര്യം അറിയിച്ചത്. ദുബൈയെ സൈകിള്‍ സൗഹൃദ നഗരമാക്കുകയും ഇ-സൈകിള്‍ വ്യാപിപ്പിക്കുകയും ചെയ്യുക എന്ന സര്‍കാര്‍ നയത്തിന്റെ ഭാഗമാണ് നടപടി.
ആദ്യ ഘട്ടത്തില്‍ 10 മേഖലകളിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ജുമൈറ ലേക് ടവേഴ്‌സ്, ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബൂലെവാദ്, അല്‍ റിഗ, സെകന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഖിസൈസ്, മന്‍ഖൂല്‍, കറാമ എന്നിവിടങ്ങളിലെ നിര്‍ദിഷ്ട ട്രാകുകളിലും ഇ-സ്‌കൂടര്‍ ഓടിക്കാം. ജനസാന്ദ്രത, വികസന മേഖല, മെട്രോ സ്‌റ്റേഷന്‍, ബസ്, ഗതാഗത സുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ മേഖലകളെ തെരഞ്ഞെടുത്തത്. ഇന്റര്‍നാഷനല്‍ കമ്പനികളായ ടയര്‍, ലിമെ, പ്രാദേശിക സ്ഥാപനങ്ങളായ അര്‍ണബ്, സ്‌കര്‍ട് എന്നീ കമ്പനികള്‍ക്ക് ഇ-സ്‌കൂടറുകള്‍ വാടകയ്ക്ക് നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Keywords: Dubai, News, Gulf, World, UAE, E-scooter, Cycling tracks, Dubai to allow e-scooters on cycling tracks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.