8 നഗരങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; തീരുമാനം പ്രാബല്യത്തില്‍
Dec 29, 2021, 14:56 IST
ദുബൈ: (www.kvartha.com 29.12.2021) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. അംഗോളയിലെ ലുവാന്‍ഡ, ഗിനിയുടെ തലസ്ഥാനമായ കൊണാക്രി, കെനിയയിലെ നെയ്‌റോബി, ടാന്‍സാനിയയിലെ ദാര്‍ എസ് സലാം, യുഗാണ്ടയിലെ എന്റബ്ബി, ഘാനയുടെ തലസ്ഥാനമായ അക്ര, ഐവറികോസ്റ്റിലെ അബീദ്ജാന്‍, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബെബ എന്നിവിടങ്ങളില്‍ നിന്നുള്ള സെര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.
ഈ നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ലെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ഡിസംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. കൊണാക്രിയില്‍ നിന്ന് സെനഗള്‍ തലസ്ഥാനമായ ഡാകറിലേക്കുള്ള യാത്രക്കാരെയും സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ദുബൈയില്‍ നിന്ന് ഈ നഗരങ്ങളിലേക്കുള്ള സെര്‍വീസുകള്‍ തടസമില്ലാതെ തുടരും.
Keywords: Dubai, News, Gulf, World, Flight, Emirates Airlines, Dubai travel, Emirates, Suspends, Notice, Dubai travel: Emirates suspends flights from 8 destinations until further notice
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.