Court Verdict | സുഹൃത്തായ യുവതിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്ന കേസ്; 2 പ്രവാസികള്‍ക്ക് തടവും പിഴയും; ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താന്‍ ഉത്തരവ്
Jun 1, 2022, 15:33 IST
ദുബൈ: (www.kvartha.com) യുഎഇയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്ന കേസില്‍ രണ്ട് പ്രവാസികള്‍ക്ക് തടവും പിഴയും. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കിയ കോടതി രണ്ട് പേര്‍ക്കും 10 വര്‍ഷം തടവും 1,87,000 ദിര്‍ഹം പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
ശിക്ഷ അനുഭവിച്ച ശേഷം രണ്ട് പേരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സുഹൃത്തായ യുവതിയെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയതെന്ന് കേസ് രേഖകള്‍ പറയുന്നു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പ്രതികളിലൊരാള്‍ സുഹൃത്തായിരുന്ന യുവതിയെ ചായ കുടിക്കാന്‍ ക്ഷണിച്ചു. ഇതനുസരിച്ച് യുവാവിനൊപ്പം പോയ അവരെ രണ്ടാമത്തെ പ്രതിയുടെ സഹായത്തോടെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ഒരു വില(Villa)യില്‍ എത്തിക്കുകയായിരുന്നു.
അവിടന്ന് യുവതിയെ ഉപദ്രവിക്കുകയും കൈവശമുണ്ടായിരുന്ന 7000 ദിര്‍ഹം ഇരുവരും തട്ടിയെടുക്കുകയും ചെയ്തു. ഇവരുടെ ഫോണിലുണ്ടായിരുന്ന ഒരു ഷോപിങ് ആപിന്റെ പാസ്‌വേഡ് കൈക്കലാക്കി, യുവതിയുടെ ബാങ്ക് അകൗണ്ടില്‍ നിന്ന് 1,80,000 ദിര്‍ഹം പ്രതികളുടെ നാട്ടിലുള്ള പലരുടെയും അകൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസം പൂട്ടിയിട്ടിരുന്ന വിലയില്‍ നിന്ന് രക്ഷപ്പെട്ട യുവതി നേരെ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.
തന്റെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതായും യുവതി പരാതില്‍ ആരോപിച്ചിരുന്നു. യുവതിയുടെ പാസ്‌പോര്‍ടിന്റെ ചിത്രങ്ങളും ഇരുവരും തങ്ങളുടെ ഫോണുകളില്‍ പകര്‍ത്തി. ഈ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.