Youth Died | ദുബൈയില്‍ ജോലി സ്ഥലത്തെ കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം
Oct 13, 2022, 09:54 IST
ദുബൈ: (www.kvartha.com) കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം. കടയ്ക്കല്‍ സ്വദേശി ബിലു കൃഷ്ണന്‍ (30) ആണ് മരിച്ചത്. ജബല്‍ അലിയില്‍ ജോലി സ്ഥലത്തെ കെട്ടിടത്തില്‍ നിന്നുവീണാണ് യുവാവ് മരിച്ചത്.
കന്‍സ്ട്രക്ഷന്‍ കംപനിയില്‍ സൂപര്‍വൈസറായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ബിലു കെട്ടിടത്തില്‍ നിന്നു വീണെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.