ബുര്‍ജ് അല്‍ അറബ് ഹോട്ടലിലെ ഹെലിപാഡില്‍ ഇനി വിവാഹപ്പന്തലൊരുക്കാം
Apr 26, 2014, 16:48 IST
ദുബൈ: (www.kvartha.com 26.04.2014)ലോകത്തിലെ മികച്ച ആഡംബര ഹോട്ടലുകളിലൊന്നായ ദുബൈയിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലിലെ ഹെലിപാഡില്‍ ഇനി വിവാഹപ്പന്തലുമൊരുക്കാം. 21,000 ദിർഹം (ഏകദേശം മൂന്നര ലക്ഷം രൂപ) ചെലവഴിച്ചാല്‍ ഹെലിപാഡില്‍ വിവാഹം നടത്താനുള്ള പുതിയ പാക്കേജ് കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. കപ്പലിന്റെ ആകൃതിയുള്ള ബുര്‍ജ് അല്‍ അറബ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണിയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ട ഹോട്ടലുകളിലൊന്നാണ്.
ബുര്‍ജ് അല്‍ അറബിന്റെ മുകളിലെ നില ലോകപ്രശസ്തമാണ്. റോജര്‍ ഫെഡററും, ആന്‍ഡ്രെ അഗാസിയും തമ്മില്‍ 2005ല്‍ നടന്ന ടെന്നീസ് കളി മുതല്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ഡേവിഡ് കൗള്‍താര്‍ഡിന്റെ റെഡ് ബുളളില്‍ നടത്തിയ കാര്‍ റേസ് വരെ ബുര്‍ജ് അല്‍ അറബിന്റെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു. അറേബ്യന്‍ ഗള്‍ഫ് സമുദ്രത്തില്‍ നിന്ന് 695 അടി ഉയരത്തിലാണ് ബുര്‍ജ് അല്‍ അറബ് ഹെലിപാഡ് സ്ഥിതി ചെയ്യുന്നത്.
Keywords: Dubai's Burj Al Arab set to offer weddings on its helipad, 693ft above the Arabian Gulf - but it'll set you back £33,000, Dubai, Marriage, Gulf, Hotel, Burj Al Arab General Manager, Heinrich Morio, Formula One Champion, The helipad is perched 693ft above the Arabian Gulf

അതിഥികളെ സ്വീകരിക്കാനും അവര്‍ക്ക് പ്രത്യേക അനുഭൂതി പകരാനും ബുര്‍ജ് അല്‍ അറബ് എന്നും ശ്രദ്ധിക്കാറുണ്ടെന്നും ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തുവെക്കാനുതകുന്ന തരത്തിലുള്ള അനുഭവങ്ങള്‍ സമ്മാനിക്കുന്നതിന് ആവശ്യമായ കൂടുതല്‍ നടപടികള്‍ ഇനിയും ഉണ്ടാകുമെന്നും ജനറല്‍ മാനേജര്‍ ഹൈന്‍ റിച്ച് മോറിയോ പറഞ്ഞു.
Keywords: Dubai's Burj Al Arab set to offer weddings on its helipad, 693ft above the Arabian Gulf - but it'll set you back £33,000, Dubai, Marriage, Gulf, Hotel, Burj Al Arab General Manager, Heinrich Morio, Formula One Champion, The helipad is perched 693ft above the Arabian Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.