Salik IPO | ദുബൈയിലെ റോഡ്-ടോള്‍ നിയന്ത്രിക്കുന്ന സാലികിന്റെ ഓഹരിവിൽപന ഔദ്യോഗികമായി തുടങ്ങി; ഓരോ ഷെയറും 2 ദിര്‍ഹം നിരക്കിൽ സ്വന്തമാക്കാം
Sep 14, 2022, 11:16 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) റോഡ്-ടോള്‍ ഓപറേറ്റര്‍ സാലിക് ഐപിഒ (Salik IPO) സബ്സ്ക്രിപ്ഷന് ഔദ്യോഗികമായി തുറന്നു, ഓരോ ഷെയറും രണ്ട് ദിര്‍ഹം നിരക്കില്‍ വാങ്ങാവുന്നതാണ്. സാലികിന്റെ മൊത്തം ഇഷ്യൂ ചെയ്ത ഷെയര്‍ ക്യാപിറ്റലിന്റെ 20 ശതമാനത്തിന് തുല്യമായ 1.5 ബില്യണ്‍ സാധാരണ ഓഹരികള്‍ നിവാസികള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. റീടെയില്‍ നിക്ഷേപകര്‍ക്ക് സെപ്റ്റംബര്‍ 20 വരെയും യോഗ്യതയുള്ള നിക്ഷേപകര്‍ക്ക് സെപ്റ്റംബര്‍ 21 വരെയും വരിക്കാരാകാം. യുഎഇയിലെ സാലിക് ഷെയറുകള്‍ എങ്ങനെ വാങ്ങാം അല്ലെങ്കില്‍ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ
ഇങ്ങനെ:
കംപനിയുടെ ഭൂരിഭാഗം ഓഹരികളും ദുബൈ സര്‍കാറിന് സ്വന്തമാണെന്നതിനാല് സാലിക് വളരെ സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമാണ്. 20 ശതമാനം വില്‍ക്കുമെന്നും 80 ശതമാനം ഓഹരി സര്‍കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും സാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു. എമിറേറ്റ്സ് എന്‍ബിഡി, അബുദബി കൊമേഴ്സ്യല്‍ ബാങ്ക്, അബുദബി ഇസ്ലാമിക് ബാങ്ക്, അജ്മാന് ബാങ്ക്, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബൈ, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദബി ബാങ്ക്, മശ്രി ഖ് ബാങ്ക്, എംബാങ്ക്, ശാര്‍ജ ഇസ്ലാമിക് ബാങ്ക് എന്നിവ വഴി നിക്ഷേപകര്‍ക്ക് ഓഹരികള്‍ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും.
2022ന്റെ രണ്ടാം പകുതിയിലെ ആദ്യ ലാഭവിഹിതം 2023 ഏപ്രിലോടെ നല്‍കാനാണ് കംപനി ലക്ഷ്യമിടുന്നത്. നിയമാനുസൃത കരുതല്‍ തുക മാറ്റിവെച്ച് അറ്റാദായത്തിന്റെ 100 ശതമാനം നൽകാൻ സാധിക്കുമെന്ന് കംപനി പ്രതീക്ഷിക്കുന്നു. 2022ലെ ദുബൈയിലെ നിയമ നമ്പര്‍ (12) അനുസരിച്ച്, ദുബൈയിലെ സാലിക് എക്സിക്യൂടീവ് കൗണ്‍സില്‍ ചെയര്മാൻ ഇബ്രാഹിം സുൽത്വാൻ അൽ - ഹദ്ദാദ് പുറപ്പെടുവിച്ച ഉത്തരവിന് വിധേയമായി പുതിയ ടോള്‍ ഗേറ്റുകളും ചേര്‍ക്കാൻ സാധിക്കുന്നതാണ്. കൂടാതെ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (RTA) സാലികുമായി ഏകോപിപ്പിച്ച് സമഗ്രമായ ട്രാഫിക് പഠനം നടത്തിയതിന് ശേഷവും പുതിയ ടോള്‍ ഗേറ്റുകള്‍ ചേര്‍ക്കാവുന്നതാണ്.
< !- START disable copy paste -->

Keywords: Dubai's Salik IPO kicks off, buy a share today at Dh2, Shares, Company, Dubai, Gulf, International, News, Top-Headlines, Latest-News, Bank, Road, Transport, Road-Toll.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.