ഉമ്മുല്‍ ഖുവൈനില്‍ അനധികൃതമായി മാലിന്യം തള്ളുന്നവര്‍ക്ക്‌ 10,000 ദിര്‍ഹം പിഴ

 


ഉമ്മുല്‍ ഖുവൈന്‍: (www.kvartha.com 10.01.2016) അനധികൃത സ്ഥലങ്ങളില്‍ മാലിന്യം തട്ടുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊതുമരാമത്ത് വകുപ്പ്. 1000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയായിരിക്കും പിഴ.

പിഴയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അറബി, ഇംഗ്ലീഷ്, ഉര്‍ദ്ദു ഭാഷകളിലാണ് ബോധവല്‍ക്കരണം. എമിറേറ്റില്‍ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിക്കുന്ന പുറത്തുനിന്നുള്ള കമ്പനികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്.

അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് എമിറേറ്റിലെ ഷോപ്പുടമകളോടും നിര്‍മ്മാണ കമ്പനികളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മുല്‍ ഖുവൈനില്‍ അനധികൃതമായി മാലിന്യം തള്ളുന്നവര്‍ക്ക്‌ 10,000 ദിര്‍ഹം പിഴ


SUMMARY: The Public Works Department of Umm Al Quwain will impose a fine for the dumping of waste at random, undesignated sites, according to ‘Al Bayan’.

Keywords: Umm Al Quwain, Waste dump,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia