ടെഹ്റാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്

 



ടെഹ്റാന്‍: (www.kvartha.com 08.05.2020) ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ പുലര്‍ച്ചെ ശക്തമായ ഭൂചലനം. ടെഹ്റാന്റെ കിഴക്കന്‍ പ്രദേശമായ, 55 കിലോമീറ്റര്‍ അകലെയുള്ള ദമാവന്ദ് നഗരത്തിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദുരന്തത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍ ഇക്കാര്യം സ്ഥീരികരിച്ചതായാണ് റിപ്പോര്‍ട്ട്.

ടെഹ്റാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഭൂചലനമുണ്ടായത്. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലത്താണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് ആളുകള്‍ വീടുകള്‍ വിട്ട് പുറത്തേക്ക് ഓടി. തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് വീടിനു പുറത്താണ് ആളുകള്‍ കഴിയുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

Keywords:  News, international, Iran, Earth Quake, Death, Report, Gulf, Earthquake in Iran kills one sparks panic in capital Tehran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia