കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തവും ഏറെ ഹൃദയാവർജകവുമായ ഒരു പ്രക്രിയയുമാണെന്ന് ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹ് മദ് അമീൻ
May 31, 2021, 20:26 IST
ഖാസിം ഉടുംബുന്തല
ശാർജ: (www.kvartha.com 31.05.2021) കുട്ടികളുടെ സാഹിത്യവും കലയും എന്ന വിഷയത്തിൽ നടന്ന ചർചയിൽ ‘കുട്ടികൾക്കായി എഴുതുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും, അതേ സമയം ഏറെ ഹൃദയാവർജകവുമായ ഒരു പ്രക്രിയയുമാണെന്ന് പന്ത്രണ്ടാമത് ശാർജ കുട്ടികളുടെ വായനോത്സവത്തിൽ ഈജിപ്ഷ്യൻ നടനും എഴുത്തുകാരനുമായ അഹ് മദ് അമീൻ അഭിപ്രായപ്പെട്ടു.
ഈജിപ്തിലെ പ്രസിദ്ധമായൊരു ടിവി ഷോയുടെ അവതാരകൻ കൂടിയായ അമീൻ, അഭിനയം, നാടകം, പുസ്തകങ്ങൾ എന്നിവ തമ്മിലുള്ള ബന്ധവും, കോമിക് ആർടിസ്റ്റ്, എഡിറ്റർ എന്നീ നിലകളിലുള്ള കരിയറിൻ്റെ അനുഭവങ്ങളും ജീവിതയാത്രയും കുടുംബങ്ങളും കുട്ടികളുമായി നടത്തിയ ഒരു തുറന്ന സംവാദത്തിൽ പങ്കുവെച്ചു.
മികച്ച നാടകം നിലവാരമുള്ള സാഹിത്യത്തിനും പുസ്തകങ്ങൾക്കും വിധേയമാണെന്ന് ഇമിറാതി എഴുത്തുകാരിയും, കവിയത്രിയുമായ ശൈയ്ഖ അൽ മുത്വെരി നേതൃത്വം നൽകിയ ചർചയിൽ അമീൻ ഊന്നിപ്പറഞ്ഞു. കുട്ടികളുടെ സീരീസ്, ടിവി ഷോകൾ നിർമിക്കുന്നതിന് കുട്ടികളുടെ ഭാവനയോട് വിശ്വസ്തത പുലർത്തുന്ന അസാധാരണമായ ശ്രമങ്ങളും വൈദഗ്ധ്യവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളുടെ പുസ്തക എഴുത്തുകാർ യുവതലമുറയെ ലക്ഷ്യമിടുന്ന കൃതികളിൽ മൂല്യങ്ങളും ധാർമികതയും ഉൾപെടുത്തണമെന്നും, തൻ്റെ രചനകളിലൂടെ, ഒരു നടനെന്ന നിലയിൽ മാത്രമല്ല, പിതാവെന്ന നിലയിലും കൂടിയാണ് താൻ കുട്ടികളോട് സംസാരിക്കുന്നതെന്നും നിരവധി കാർടൂൺ ടെലിവിഷൻ പരമ്പരകളുടെ തിരക്കഥാകൃത്ത് കൂടിയായ അമീൻ പറഞ്ഞു.
യുവപ്രേക്ഷകരുടെ കൗതുകം നിറഞ്ഞ ചോദ്യങ്ങൾക്ക് മറുപടിയായി അഭിനയത്തോടും നാടകത്തോടുമുള്ള തൻ്റെ അഭിനിവേശം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചതാണെന്നും, വ്യത്യസ്തമായുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ തിയേറ്റർ തരുന്ന അവസരങ്ങൾ ഉപയോഗിച്ച് വളരെ കഴിവുള്ളവരും സർഗവാസനയുള്ള ആളുകളുടെ ഒരു ടീമുമായി ഇടപഴകി കലാപരമായി വിജയിക്കണമെന്നും അഹ്‌മദ് അമീൻ പറഞ്ഞു.
വാണിജ്യപരമായി പ്രോജക്റ്റുകൾ എങ്ങനെ വിജയകരമാക്കാം എന്നതിനെക്കുറിച്ചു കൂടി ഓർമിപ്പിച്ചു കൊണ്ടാണ് അദ്ദേഹം സംവാദം അവസാനിപ്പിച്ചത്.
Keywords: World, News, Sharjah, Book, Children, Actor, Writer, Gulf, Sharjah Book Exhibition, Report by Qasim Udumbumthala, Egyptian actor and writer Ahmed Amin says writing for children is a very responsible and very heartwarming process.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.