Discount on essentials | ഈദ് അല്‍ അദ്ഹ: യുഎഇയിൽ അവശ്യസാധനങ്ങള്‍ക്ക് ഗംഭീര വിലക്കിഴിവുമായി വ്യാപാര സ്ഥാപനങ്ങള്‍; ജൂലൈ പകുതിവരെ തുടരും

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) ഈദ് അല്‍ അദ്ഹ ആഘോഷവുമായി ബന്ധപ്പെട്ട് അവശ്യസാധനങ്ങള്‍ക്ക് ഗംഭീര വിലക്കിഴിവുമായി വ്യാപാര സ്ഥാപനങ്ങള്‍. ശാര്‍ജ, ദുബൈ എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളാണ് ബലിപെരുന്നാള്‍ പ്രമാണിച്ച് അവശ്യ സാധനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചത്. 20 മുതല്‍ 65 ശതമാനം വരെയാണ് വിലക്കുറവ് ലഭിക്കുക. ഈ മാസം പകുതി വരെ വിലക്കിഴിവ് തുടരുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ അറിയിച്ചു. അരിയും ഇറച്ചിയും ചികനും എണ്ണയും ചീസും, പഴവും പച്ചക്കറികളും മാത്രമല്ല ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് വരെ വിലക്കുറവുണ്ട്.
         
Discount on essentials | ഈദ് അല്‍ അദ്ഹ: യുഎഇയിൽ അവശ്യസാധനങ്ങള്‍ക്ക് ഗംഭീര വിലക്കിഴിവുമായി വ്യാപാര സ്ഥാപനങ്ങള്‍; ജൂലൈ പകുതിവരെ തുടരും


സര്‍കാര്‍ സംരംഭത്തിന്റെ ഭാഗമായ അസ് വാഖ് ഗ്രൂപ് പ്രഖ്യാപിച്ച വിലക്കുറവില്‍ അരിയും ഇതര അവശ്യ സാധനങ്ങളുമുണ്ട്. വിവിധ ഉത്പന്നങ്ങള്‍ക്ക് 20 മുതല്‍ 50% വരെയാണ് വിലക്കുറവെന്ന് അസ് വാഖ് അധികൃതർ വ്യക്തമാക്കി . ഫെഡറല്‍ സഹകരണ സ്ഥാപനങ്ങളില്‍ 65% വിലക്കുറവുണ്ടെന്ന് മാര്‍കറ്റിങ് മാനജര്‍ ഡോ. സുഹൈല്‍ ബസ്തകി പറഞ്ഞു. 16 വരെയാണ് ഈദ് ഓഫറുകളുടെ കാലാവധി. 1000 ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

സഹകരണ സ്ഥാപനങ്ങളില്‍ 40% വരെ വിലക്കുറവ് പ്രഖ്യാപിച്ചതായി ശാര്‍ജ സഹകരണ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫൈസല്‍ ഖാലിദ് അല്‍ നാബൂദ അൽ-ശംസി അറിയിച്ചു.

Keywords:   Eid al-Adha: Get discount on essentials in UAE, International, Dubai, Gulf, News, Top-Headlines, UAE, Eid, Government, Sharjah, Discount. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia