Discount on essentials | ഈദ് അല്‍ അദ്ഹ: യുഎഇയിൽ അവശ്യസാധനങ്ങള്‍ക്ക് ഗംഭീര വിലക്കിഴിവുമായി വ്യാപാര സ്ഥാപനങ്ങള്‍; ജൂലൈ പകുതിവരെ തുടരും
Jul 9, 2022, 17:18 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) ഈദ് അല്‍ അദ്ഹ ആഘോഷവുമായി ബന്ധപ്പെട്ട് അവശ്യസാധനങ്ങള്‍ക്ക് ഗംഭീര വിലക്കിഴിവുമായി വ്യാപാര സ്ഥാപനങ്ങള്‍. ശാര്‍ജ, ദുബൈ എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളാണ് ബലിപെരുന്നാള്‍ പ്രമാണിച്ച് അവശ്യ സാധനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചത്. 20 മുതല്‍ 65 ശതമാനം വരെയാണ് വിലക്കുറവ് ലഭിക്കുക. ഈ മാസം പകുതി വരെ വിലക്കിഴിവ് തുടരുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ അറിയിച്ചു. അരിയും ഇറച്ചിയും ചികനും എണ്ണയും ചീസും, പഴവും പച്ചക്കറികളും മാത്രമല്ല ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് വരെ വിലക്കുറവുണ്ട്.
സര്‍കാര്‍ സംരംഭത്തിന്റെ ഭാഗമായ അസ് വാഖ് ഗ്രൂപ് പ്രഖ്യാപിച്ച വിലക്കുറവില്‍ അരിയും ഇതര അവശ്യ സാധനങ്ങളുമുണ്ട്. വിവിധ ഉത്പന്നങ്ങള്‍ക്ക് 20 മുതല്‍ 50% വരെയാണ് വിലക്കുറവെന്ന് അസ് വാഖ് അധികൃതർ വ്യക്തമാക്കി . ഫെഡറല്‍ സഹകരണ സ്ഥാപനങ്ങളില്‍ 65% വിലക്കുറവുണ്ടെന്ന് മാര്‍കറ്റിങ് മാനജര്‍ ഡോ. സുഹൈല്‍ ബസ്തകി പറഞ്ഞു. 16 വരെയാണ് ഈദ് ഓഫറുകളുടെ കാലാവധി. 1000 ഉല്പന്നങ്ങള് വിലക്കുറവില്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
സഹകരണ സ്ഥാപനങ്ങളില്‍ 40% വരെ വിലക്കുറവ് പ്രഖ്യാപിച്ചതായി ശാര്‍ജ സഹകരണ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫൈസല്‍ ഖാലിദ് അല്‍ നാബൂദ അൽ-ശംസി അറിയിച്ചു.
Keywords: Eid al-Adha: Get discount on essentials in UAE, International, Dubai, Gulf, News, Top-Headlines, UAE, Eid, Government, Sharjah, Discount. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.