Eid-Ul-Fitr | മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ ബുധനാഴ്ച
Apr 8, 2024, 20:58 IST
റിയാദ്: (KVARTHA) മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ബുധനാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഊദി അറേബ്യ, ഖത്വര്‍, കുവൈറ്റ്, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളിലാണ് പെരുന്നാൾ തീയതി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ എത്തുന്നത്.
ഒരുമാസത്തെ വ്രതം പകർന്ന ആത്മീയ ഉണർവിലാണ് വിശ്വാസികൾ ഈദുൽ ഫിത്വറിനെ വരവേൽക്കുന്നത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പെരുന്നാള്‍ നിസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. പുതുവസ്ത്രം അണിഞ്ഞും സന്ദേശങ്ങള്‍ കൈമാറിയും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയും പ്രവാസികൾ അടക്കമുള്ളവർ പെരുന്നാൾ സുദിനം കൊണ്ടാടും. വിവിധ ജിസിസി രാജ്യങ്ങളില്‍ സര്‍കാര്‍ തലത്തിലും മറ്റുമായി പരിപാടികളും ഒരുക്കിയിട്ടുണ്ട്.
Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Eid-ul-Fitr on Wednesday in Gulf Countries.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.