ഒമാനില്‍ വാഹനാപകടത്തില്‍ 5 അംഗ എമിറേറ്റി കുടുംബം മരിച്ചു

 


മസ്‌ക്കറ്റ്: (www.kvartha.com 08.08.2015) ഒമാനിലെ ആദം പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ 5 മരണം. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. അല്‍ ഐനില്‍ നിന്നുള്ള കുടുംബാംഗങ്ങളാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

കാറിലുണ്ടായിരുന്നവര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ട് പുരുഷന്മാരും 3 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

നിസ്വ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഒമാന്‍ വ്യോമസേനയുടെ വിമാനത്തില്‍ അല്‍ ഐനിലേയ്ക്ക് കൊണ്ടുപോയി.
ഒമാനില്‍ വാഹനാപകടത്തില്‍ 5 അംഗ എമിറേറ്റി കുടുംബം മരിച്ചു
SUMMARY: Muscat: Five Emiratis were killed on the spot in a head-on collision in Adam province of Oman on Friday morning.

Keywords: Oman, Muscat, Accident, UAE, Al Ain, Emirati
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia