ചികില്‍സയ്ക്കായി യുഎസിലെത്തിയ എമിറേറ്റിയെ ദാഇഷ് അംഗമെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തു; മാപ്പ് പറഞ്ഞ് വിട്ടയച്ചു

 


ഓഹിയോ: (www.kvartha.com 04.07.2016) വൈദ്യചികില്‍സയ്ക്കായി യുഎസിലെത്തിയ എമിറേറ്റിയെ ദാഇഷ് അംഗമെന്ന് തെറ്റിദ്ധരിച്ച് യുഎസ് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് നിരുപാധികം മാപ്പ് പറഞ്ഞു.

എമിറേറ്റിയുടെ അറബിക്കുപ്പായം കണ്ട് താമസിക്കുന്ന ഹോട്ടലിലെ വനിത റിസപ്ഷനിസ്റ്റ് തെറ്റിദ്ധരിക്കുകയായിരുന്നു. ഇവരാണ് ഹോട്ടലില്‍ തീവ്രവാദിയുണ്ടെന്ന സന്ദേശം പോലീസിന് കൈമാറിയത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു അഹമ്മദ് അല്‍ മിന്‍ഹലി. ഏപ്രില്‍ മുതല്‍ അദ്ദേഹം യുഎസിലുണ്ടായിരുന്നു.

ഹോട്ടല്‍ വരാന്തയില്‍ നില്‍ക്കുമ്പോള്‍ ഒരു സംഘം പോലീസുകാരെത്തി അഹമ്മദിനോട് നിലത്ത് കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പോലീസ് ഇദ്ദേഹത്തെ വിലങ്ങ് വെയ്ക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.

ഇമാറത്ത് അല്‍ യൗമിന് നല്‍കിയ അഭിമുഖത്തില്‍ അഹമ്മദ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ആയുധങ്ങളുമായി പോലീസ് ഹോട്ടലിലേയ്ക്ക് ഇരച്ചുകയറി. അത് കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. മറ്റേതെങ്കിലും കേസിലോ പരിശീലനത്തിന്റേയോ ഭാഗമായിരിക്കും അതെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എനിക്കടുത്ത് വന്ന് പോലീസ് എന്നോട് നിലത്തുകിടക്കാന്‍ ഉച്ചത്തില്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് അഹമ്മദ് പറയുന്നു.

പോലീസുകാരില്‍ ഒരാള്‍ എന്നെ നിലത്തേയ്ക്ക് തള്ളി. മുതുകില്‍ കയറിയിരുന്ന് ബലപ്രയോഗം പ്രയോഗിച്ചു. മൊബൈല്‍ ഫോണ്‍ എറിഞ്ഞ് കളഞ്ഞു. താമസിച്ചിരുന്ന മുറിയിലും അവര്‍ പരിശോധന നടത്തി. ആയുധങ്ങളോ സംശയകരമായ വസ്തുക്കളോ അവര്‍ക്ക് കണ്ടെടുക്കാനായില്ല. ഞാന്‍ നിരപരാധിയാണെന്ന് കണ്ടതോടെ അവരെന്നെ വെറുതെ വിടുകയായിരുന്നുവെന്നും അഹമ്മദ് പറഞ്ഞു.

പോലീസ് പിടികൂടുമ്പോള്‍ ബോധരഹിതനായി വീണ തനിക്ക് ആശുപത്രിയില്‍ വെച്ചാണ് ബോധം വീണതെന്നും അദ്ദേഹം പറയുന്നു. പോലീസുകാരന്‍ മുതുകില്‍ കയറിയിരുന്നതിനെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും അതിന് ചികില്‍സ തേടുകയും ചെയ്‌തെന്നും അഹമ്മദ്. വിദേശയാത്രകളിലും ഇദ്ദേഹം പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്.

യുഎസ് നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് ഓഹിയോ പോലീസിനും ഹോട്ടലിനുമെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അഹമ്മദ്.
ചികില്‍സയ്ക്കായി യുഎസിലെത്തിയ എമിറേറ്റിയെ ദാഇഷ് അംഗമെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്തു; മാപ്പ് പറഞ്ഞ് വിട്ടയച്ചു

SUMMARY: A 41-year-old Emirati businessman on a medical treatment trip to the US was briefly arrested and manhandled by the police after he was mistaken for a member of Daesh terror movement, a UAE newspaper reported on Sunday.

Keywords: 41-year-old, Emirati, Businessman, Medical treatment, US, Arrested, Manhandled, Police, Mistaken, Daesh terror movement
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia