ദുബായ്: കഫീന്‍ കൂടുതലടങ്ങിയ പാനീയങ്ങള്‍ക്ക് യുഎഇയില്‍ വിലക്കേര്‍പ്പെടുത്തി. ഗര്‍ഭിണികള്‍, 16 വയസിന് താഴെയുള്ളവര്‍, ഹൃദ്രോഗികള്‍ എന്നിവര്‍ക്ക് ഇത്തരം പാനീയങ്ങള്‍ വില്‍ക്കുന്നത് ഇനി മുതല്‍ കുറ്റകരമാണ്. ആഗസ്റ്റ് ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം റെഡ് ബുള്‍ പോലുള്ള പാനീയങ്ങളുടെ വിപണിയെ ബാധിക്കും. റെഡ് ബുള്ളില് കഫീന്റെ അളവ് വളരെ കൂടുതലാണെന്നാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പാനീയങ്ങള്‍ വില്ക്കുന്നവര് മുന്നറിയിപ്പ് നോട്ടീസുകള്‍ കടകളില്‍ സ്ഥാപിക്കണമെന്ന് നിയമം അനുശാസിക്കുന്നു. മറ്റ് പാനീയങ്ങളില്‍ നിന്നും അകറ്റി വേണം ഇവ സൂക്ഷിക്കാന്‍. ഈ നിയമം എസ്മ (എമിറേറ്റ്സ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്റ് മെട്രോളജി അതോറിറ്റി) യാണ് നടപ്പിലാക്കിയത്.
Keywords: Dubai, World, UAE, Caffeine, Energy drinks
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.