ദുബൈയില്‍ സഞ്ചരിക്കുന്ന സേവനവുമായി ഇത്തിസലാത്ത്; സ്മാര്‍ട്ട് മൊബി ഷോപ്പ് ഉപഭോക്താക്കളിലേയ്ക്ക്

 


ദുബൈ: (www.kvartha.com 22.09.15) ഉപഭോക്താക്കളിലേയ്ക്ക് ഇറങ്ങിചെന്ന് സേവനമെത്തിക്കുക എന്ന ലഷ്യത്തോടെ സ്മാര്‍ട്ട് മൊബി ഷോപ്പുമായി ഇത്തിസലാത്ത്. ദുബൈയിലാണ് സ്മാര്‍ട്ട് മൊബി ഷോപ്പുകള്‍ ആദ്യം നടപ്പിലാക്കുക. മൊബൈല്‍ കസ്റ്റമര്‍ സര്‍വീസിന്റെ വാനുകള്‍ ഇതിനായി സജ്ജീകരിച്ചുകഴിഞ്ഞു.

ഇത്തിസലാത്തിന്റെ സേവനങ്ങളും ഉല്പന്നങ്ങളും മൊബല്‍ സര്‍വീസുകളും ഇ ലൈഫ് ഹോം സര്‍വീസ് ഉള്‍പ്പെടെയുള്ള പ്രമോഷനുകളും ഈ സര്‍വീസ് വാഹനങ്ങളില്‍ നിന്ന് ലഭിക്കും.

101ലെ കസ്റ്റമര്‍ കെയര്‍ ഏജന്റുമാരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിര്‍ച്ച്വല്‍ ആപ്ലിക്കേഷന്‍ വഴി നടത്തുന്ന ലൈവ് ചാറ്റും പുതിയ സ്മാര്‍ട്ട് മൊബി ഷോപ്പുകളും ഇത്തിസലാത്തിനെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന പ്രതീക്ഷയിലാണ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഖാലിദ് അല്‍ ഖൗലി.

ദുബൈയില്‍ സഞ്ചരിക്കുന്ന സേവനവുമായി ഇത്തിസലാത്ത്; സ്മാര്‍ട്ട് മൊബി ഷോപ്പ് ഉപഭോക്താക്കളിലേയ്ക്ക്


SUMMARY: Etisalat has announced its new Smart Mobi-Shop initiative to serve customers on the move across the city. Starting in the Dubai, Etisalat’s Smart Mobi-Shop, a fleet of mobile customer service vans, will bring Etisalat’s services to the city’s residents at locations all week long.

Keywords: UAE, Dubai, Etisalat, Smart Mobi-Shop
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia