Expat Arrested | 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് കുവൈതില്‍ അറസ്റ്റില്‍
Mar 24, 2023, 17:32 IST
കുവൈത് സിറ്റി: (www.kvartha.com) 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് കുവൈതില്‍ അറസ്റ്റിലായി. രാജ്യത്തുടനീളം റോഡുകളിലും മറ്റുവിവിധ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതിലൂടെയാണ് ഇയാളെ പിടികൂടാന്‍ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജഹ്‌റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വന്‍ മദ്യശേഖരവുമായി ഇയാള്‍ പിടിയിലായത്. പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉള്‍പെടെ ഇയാളെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പെടെ മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
الإعلام الأمني:
— وزارة الداخلية (@Moi_kuw) March 23, 2023
تمكنت مديرية أمن محافظة الجهراء من ضبط شخص وبحوزته (114) زجاجة يشتبه بداخلها مواد مسكرة وذلك من خلال تكثيف الإنتشار الأمني على مختلف المناطق والطرق، وتم احالته والمضبوطات لجهات الإختصاص وذلك لاتخاذ الإجراءات القانونية بحقه pic.twitter.com/XNzJLEvnD0
Keywords: News, World, international, Kuwait, Gulf, Liquor, Arrested, Police, Top-Headlines, Expat arrested with 114 bottles of liquor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.