റിയാദ്: (www.kvartha.com 04.08.2021) പ്രവാസി മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു. കോവിഡ് ബാധിച്ച് പൂര്‍ണമായി ഭേദമായ ശേഷം മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നസീമ (43) ആണ് സൗദി അറേബ്യയില്‍ മരിച്ചത്.
ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ നസീമക്ക് രണ്ട് മാസം മുമ്പാണ് കോവിഡ് ബാധിച്ചത്. പിന്നീട് പൂര്‍ണമായും ഭേദമാവുകയും ചെയ്തു. എന്നാല്‍ വൃക്ക രോഗിയായതിനാല്‍ ഒരു വര്‍ഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. കോവിഡ് പൂര്‍ണമായും മാറിയെങ്കിലും മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്നാഴ്ചയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്. മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശിയാണ് മരിച്ച നസീമ. ഒന്നര പതിറ്റാണ്ടായി പ്രവാസിയാണ്. ഭര്‍ത്താവ് - ശാഹിദ് റഹ്മാന്‍. ഏക മകന്‍ - യാസീന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.