ദുബൈ എക്സ്പോ മഹാമേള; 130 ദിവസത്തിനകം എത്തിയത് 1.2 കോടിയിലേറെ സന്ദര്‍ശകര്‍
Feb 9, 2022, 17:08 IST
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 09.02.2022) ലോകമഹാമേളയായ എക്സ്പോ 2020 ദുബൈ ആരംഭിച്ച് 130 ദിവസത്തിനകം എത്തിയത് 1.2 കോടിയിലേറെ സന്ദര്‍ശകര്‍. അറബ് ലോകത്ത് പ്രഥമമായി നടക്കുന്ന മഹാമേള അവസാനിക്കുന്ന മാര്ച് 31-ന് മുന്‍പേ സന്ദര്‍ശകരുടെ എണ്ണം കുതിച്ചുയരുമെന്നാണ് പ്രതീക്ഷയെന്ന് എക്സ്പോ 2020 കമ്യൂനികേഷന്സ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ അന്‍സാരി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം വെര്‍ച്വല്‍ സന്ദര്‍ശകരുടെ എണ്ണം 11 കോടിയായി. അറബ് പവിലിയനുകളാണ് എക്സ്പോയില്‍ ഏറ്റവും പ്രചാരമുള്ളത്. യുഎഇ, സഊദി അറേബ്യ, മൊറോകോ, ഈജിപ്ത്, എന്നീ പവിലിയനുകളില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുന്നുണ്ട്. എ ആര് റഹ് മാന്‍ ഉള്‍പെടെയുള്ള സംഗീത പ്രതിഭകളുടെ പരിപാടികള്‍ കാണാന്‍ നൂറുക്കണക്കിന് പേരാണ് എക്സ്പോ വില്ലേജിലെക്ക് ഒഴുകിയെത്തിയത്. കായികപ്രകടനങ്ങള്‍, സംഗീതസന്ധ്യ, സാംസ്കാരിക പരിപാടികള്‍ ഉള്‍പെടെ വിവിധങ്ങളായ പരിപാടികളാണ് കാഴ്ചക്കാര്‍ക്കായി ഒരുക്കിയിരുന്നത്.

ഒമ്പതിനായിരത്തോളം ലോകനേതാക്കളും ഇതുവരെ എക്സ്പോ വേദിയിലെത്തി. കോവിഡ് മഹാമാരിയുടെ വ്യാപനം പരിഗണിച്ച് കടുത്ത നിയന്ത്രണങ്ങളോടെയാണ് എക്സ്പോ നടക്കുന്നത്. 18 വയസ് കഴിഞ്ഞ സന്ദര്‍ശകര്‍ കോവിഡ് വാക്സിനേഷന് സര്‍ടിഫികറ്റോ 72 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് റിപോര്ടോ സന്ദര്‍ശന വേളയില്‍ ഹാജരാക്കണം.
60 വയസ്സ് കഴിഞ്ഞവര്‍ക്ക് എക്സ്പോയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് പാര്‍കിങ്, ബഗ്ഗി യാത്ര, തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളില്‍ ഭക്ഷണത്തിന് 30 ശതമാനം ഇളവ്, പവിലിയനുകളിലെ സന്ദര്‍ശക ക്യൂവില്‍ കാത്തുനില്‍ക്കാതെ പ്രവേശനം എന്നിവയാണ് സൗകര്യങ്ങള്‍. ഇവര്‍ക്ക് എക്സ്പോ പ്രവേശനവും സൗജന്യമാണ്. 190 രാജ്യങ്ങളുടെ പവിലിയനുകളാണ് എക്സ്പോയില്‍ ഒരുക്കിയിരിക്കുന്നത്.

Keywords: Dubai, News, Gulf, World, Visitors, Visit, COVID-19, Vaccine, Expo 2020 Dubai, Programme, Report by: Qasim Mo'hd Udumbunthala, Expo 2020 Dubai; More than 1.2 crore visitors arrived in 130 days.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.