Expo City Dubai | നബിദിനം: ദുബൈ എക്സ്പോ സിറ്റിയില്‍ വമ്പൻ ആഘോഷങ്ങൾ
Oct 7, 2022, 21:28 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) യുഎഇ നബിദിനവുമായി ബന്ധപ്പെട്ട് എക്സ്പോ സിറ്റി ദുബൈയില്‍ വമ്പൻ ആഘോഷങ്ങള്‍ നടക്കും ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ മൂന്ന് ദിവസങ്ങളിലായാണ് എക്സ്പോ സിറ്റി ദുബൈ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
ആത്മീയ പാരായണങ്ങള്‍, ലൈറ്റ് പ്രൊജക്ഷനുകള്‍, പരമ്പരാഗത നൃത്തം എന്നിവയോടൊപ്പമാണ് എക്സ്പോ സിറ്റി മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുക.
സായാഹ്ന അനുസ്മരണങ്ങള്‍ വൈകുന്നേരം 6.15 മുതല്‍ രാത്രി ഒമ്പത് വരെ നീണ്ടുനില്‍ക്കുന്നതാണ്. കൂടാതെ പ്രവാചകന്റെ ദയയുടെയും ദീനാനുകമ്പയുടെയും മൂല്യങ്ങള്‍ ആവാഹിച്ചു കൊണ്ടുളള ആത്മീയവും പരമ്പരാഗതവുമായ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും.
Reported by Qasim Moh'd Udumbunthala, Milad-un-Nabi, Expo City Dubai to mark Prophet Mohammed’s birthday with free public events.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.