Expo City Dubai | ശാസ്ത്ര-സാങ്കേതിക മികവുകളോടെ എക്സ്പോ സിറ്റി ദുബൈ ഒക്ടോബര്‍ 1ന് തുറക്കും
Aug 21, 2022, 13:05 IST
/ ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) എക്സ്പോ സിറ്റി ദുബൈ (expo city dubai) ഒക്ടോബര്‍ ഒന്നിന് തുറക്കും. ഇൻഡ്യയടക്കം 191 രാജ്യങ്ങള്‍ സംഗമിച്ച എക്സ്പോ തുടങ്ങിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് നവീകരിച്ച സ്മാര്‍ട് നഗരവും ലോക സവിധം സമര്‍പിക്കുന്നത്. ശാസ്ത്ര-സാങ്കേതിക മികവുകള്‍ ചടുലതയോടെ സമഗ്രമായി പ്രകടിപ്പിച്ച ഇടമായിരുന്നു എക്സ്പോ 2020. പോയ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ വര്‍ഷം മാര്ച് 31 വരെ നടന്ന വിസ്മയ മേളയിലെ കാഴ്ചകള്ക്കപ്പുറമാണ് നവീകരിച്ച പുതിയ ലോകം.
ജര്‍മന്‍ കംപനിയായ സീമെന്‍സിന്റെ നേതൃത്വത്തിലാണ് ദുബൈ സൗതില്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള 438 ഹെക്ടര്‍ എക്സ്പോ വേദിയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. എക്സ്പോ കുംഭഗോപുരം അല്‍ വസല്‍ പ്ലാസ, ഇൻഡ്യയടക്കമുള്ള പ്രമുഖ രാജ്യങ്ങളുടെ പവിലിയനുകള്‍, ഗാര്ഡന് സ്കൈ, ജലാശയങ്ങള്‍, ഭക്ഷ്യ ശൃംഖലകള്‍ തുടങ്ങിയവ അതേപടി നിലനിർത്തും. ബഹിരാകാശ മേഖലയിലടക്കം പദ്ധതികളുടെയും സാങ്കേതികവിദ്യകളുടെയും സ്മാര്‍ട് യുഗത്തിന് എക്സ്പോ സിറ്റിയില്‍ തുടക്കം കുറിക്കും.
ഇൻഡ്യയടക്കം 27 രാജ്യങ്ങളില്‍നിന്നുള്ള 85 സ്റ്റാര്‍ടപുകളും ചെറുകിട സംരംഭങ്ങളുമാണ് പ്രഥമ ഘട്ടത്തിലുള്ളത്. സംരംഭകര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് അവസരം ലഭിക്കും. അത്യാധുനിക താമസ-സാംസ്കാരിക കേന്ദ്രങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മിത ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ നവംനവങ്ങളായ രാജ്യാന്തര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൂതന ലബോറടറികള്‍ എന്നിവ സജ്ജമായിക്കഴിഞ്ഞു. ലോജിസ്റ്റിക്സ് സേവനങ്ങളുടെ രാജ്യാന്തര ആസ്ഥാനവുമാകും നവീന എക്സ്പോസിറ്റി. വിമാനത്താവളം, തുറമുഖം, ചരക്കു സംഭരണം എന്നിവയുള്‍പെടുന്ന തന്ത്രപ്രധാന കേന്ദ്രമാണിത്.

ലോകത്തിലെ സകല രുചിക്കൂട്ടുകളും ആസ്വദിക്കാനുള്ള വേദി കൂടിയാകും എക്സ്പോ സ്മാര്‍ട് സിറ്റി. ഓരോ രാജ്യവും തനത് രുചിക്കൂട്ടുകള്‍ മത്സരിച്ച് അവതരിപ്പിച്ച ആദ്യ എക്സ്പോയായിരുന്നു ദുബൈയിലേത്. വിനോദസഞ്ചാര കേന്ദ്രമായ യുഎഇയിലെ സാധ്യതകള്‍ കണ്ടറിഞ്ഞായിരുന്നു ഇത്. ആഫ്രികന്‍ രാജ്യങ്ങളിലെ രുചിക്കൂട്ടുകള്‍ അവതരിപ്പിച്ച ‘അല്കീബുലാന്’ ഉള്‍പെടെയുള്ള കേന്ദ്രങ്ങള്‍ നവീകരിച്ച എക്സ്പോയിലുണ്ടാകും. മൊബിലിറ്റി പവിലിയന്, സസ്റ്റെയ്നബിലിറ്റി പവിലിയന് (ടെറ) എന്നിവ വിദ്യാഭ്യാസ മേഖലയാകും.
ഓപര്‍ച്യൂണിറ്റി പവിലിയന് എക്സ്പോ 2020 ദുബൈ മ്യൂസിയമാകും. വിമന്‍സ് പവിലിയന് വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട ചര്‍ചകള്‍, സിംപോസിയങ്ങൾ, ശില്പശാലകള്, പ്രദര്‍ശന മേളകള്‍ എന്നിവയുടെ വേദിയാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ ആത്മകഥ ‘മൈ സ്റ്റോറി’യെ അടിസ്ഥാനമാക്കിയുള്ള വിഷന്‍ പവിലിയന് നൂതന ആശയങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള പഠന-ഗവേഷണ മേഖലയാകും.
ഇൻഡ്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായി വിവിധ ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കുന്ന കെട്ടിടമായി ഇൻഡ്യ പവിലിയന് മാറും. മറ്റു പവിലിയനുകളിലെ പദ്ധതികള്‍ വൈകാതെ പ്രഖ്യാപിച്ചേക്കും. 10 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്, അഞ്ച് കിലോമീറ്റര്‍ ജോഗിങ് ട്രാക്, 45,000 ചതുരശ്ര മീറ്റര്‍ പാര്‍കുകള്‍ എന്നിവയുമുണ്ടാകും.

Keywords: Expo City Dubai to open on October 1, International, Dubai, News, Top-Headlines, India, UAE, Prime Minister, Gulf, Expo.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.