Appointment | ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പുതിയ കോൺസുൽ ജനറൽ സ്ഥാനമേറ്റു
റിയാദ്: (KVARTHA) ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ (Jeddah Indian Consulate) പുതിയ കോൺസുൽ ജനറലായി ഫഹദ് അഹമ്മദ് ഖാൻ സൂരി (𝐅𝐚𝐡𝐚𝐝 𝐀𝐡𝐦𝐞𝐝 𝐊𝐡𝐚𝐧 𝐒𝐮𝐫𝐢) ചുമതലയേറ്റു. നിലവിലെ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഈ നിയമനം.
ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, കോമേഴ്സ് കോണ്‍സുല്‍ മുഹമ്മദ് ഹാഷിം, മറ്റു കോണ്‍സല്‍മാര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പുതിയ കോണ്‍സുല്‍ ജനറലിനെ കോണ്‍സുലേറ്റില്‍ സ്വീകരിച്ചു. ആന്ധ്രപ്രദേശ് കുർണൂൽ സ്വദേശിയായ ഫഹദ് അഹമ്മദ് ഖാൻ സൂരി ഇന്ത്യൻ ഫോറിൻ സർവീസിലെ (ഐ.എഫ്.എസ്) 2014 ബാച്ചുകാരനാണ്.
വാണിജ്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കുവൈത്തിൽ ഫസ്റ്റ് സെക്രട്ടറിയായിരിക്കെ എയർ ബബിൾ വന്ദേഭാരത് മിഷന്റെ കീഴിൽ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
നിലവിലെ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഝാർഖണ്ഡ് സ്വദേശിയാണ്. ലണ്ടൻ ഇന്ത്യൻ ഹൈ കമ്മീഷണറേറ്റിലെ ഉയർന്ന തസ്തികയിലേക്ക് മാറുന്നതിനാൽ കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് മടങ്ങി. സെപ്റ്റംബർ ആദ്യവാരം അദ്ദേഹം ലണ്ടനിൽ ചുമതലയേൽക്കും.#ConsulGeneral, #IndianConsulate, #FahadAhmedKhanSoori, #Jeddah, #DiplomaticNews, #IndianForeignService
Shri 𝐅𝐚𝐡𝐚𝐝 𝐀𝐡𝐦𝐞𝐝 𝐊𝐡𝐚𝐧 𝐒𝐮𝐫𝐢, today, assumed the charge of 𝐂𝐨𝐧𝐬𝐮𝐥 𝐆𝐞𝐧𝐞𝐫𝐚𝐥 of India in Jeddah.@MEAIndia @IndianDiplomacy@KSAmofaEN @IndianEmbRiyadh pic.twitter.com/r7OOesNH7l
— India in Jeddah (@CGIJeddah) August 11, 2024