-ഖാസിം ഉടുമ്പുന്തല
ശാർജ: (www.kvartha.com) കുഞ്ഞുവായനക്കാർക്ക് അറിവിന്റെ നവലോകം പരിചയപ്പെടുത്തുന്ന കുട്ടികളുടെ വായനോത്സവത്തിന് വമ്പൻ പ്രതികരണം. കുട്ടികൾക്കൊപ്പം മുതിർന്നവരുടെയും സജീവ സാന്നിധ്യമാണ്
വായനോത്സവത്തെ മാനത്തോളം ഉയർത്തിയത്. ബുധനാഴ്ച ശാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച 14ാമത് വായനോത്സവം യുഎഇ സുപ്രീം കൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്.
കുട്ടികളുടെ വായനോത്സവത്തിൽ വിനോദത്തിലൂടെ പ്രകൃതിയിലേക്ക് തിരിച്ചുപോകുന്ന ജീവിതരീതിയെക്കുറിച്ചും അറിയാനാകും. ആവാസവ്യവസ്ഥയുടെ പ്രാധാന്യവും ആദിമമനുഷ്യരുടെ ലളിത ജീവിതവും കുട്ടികളെ ആകർഷിക്കുന്ന ചെറുവേഷങ്ങളിലൂടെ വിളിച്ചറിയിക്കുകയാണിവിടെ. ‘സ്പിരിറ്റ് ഓഫ് ഫോറസ്റ്റ്’ എന്ന ആശയത്തിലൂടെയാണ് ആർടഫിഷ്യൽ പച്ചിലവസ്ത്രങ്ങളായി ഉപയോഗിച്ചുകൊണ്ട് കൃത്രിമക്കാലുകളാൽ മൂന്നോളം സംഗീതമേളങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.
കുട്ടിക്കഥകളുടെ വലിയൊരു പുസ്തകം തുറന്നുവെച്ചിരിക്കുകയാണ് ശാർജ എക്സ്പോ സെന്ററിൽ. ഈ പുസ്തകങ്ങൾ വായിക്കാനും ഇവിടെയുള്ള കഥകൾ കേൾക്കാനും ശാർജ എക്സ്പോ സെന്ററിലേക്ക് കുട്ടികൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചക്കപ്പുറം അവസാനിക്കുന്ന മേള പകർന്നു നൽകുന്നത് പുത്തൻ അറിവുകളും പുതുപാഠങ്ങളും നവീന ആശയങ്ങളുമാണ്. ‘നിങ്ങളുടെ ബുദ്ധിശക്തിയെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള അരങ്ങേറുന്നത്.

Keywords: UAE News, Sharjah News, SCRF 2023, Reported by Qasim Moh'd Udumbunthala, World News, Malayalam News, Families celebrate joy of reading at Sharjah Children’s Reading Festival.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.