ആസ്റ്റര്‍ ആശുപത്രികളുടെ ഒമാന്‍, കേരള റീജ്യനല്‍ ഡയറക്ടര്‍ ഫര്ഹാന് യാസീന്‍ ഒമാനിലെ ഇൻഡ്യൻ സോഷ്യല്‍ ക്ലബ് മലയാളം വിങ്ങിന്റെ അവാര്‍ഡ്; ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങൾക്ക് അംഗീകാരം
Jan 9, 2022, 21:34 IST
മസ്ഖത്: (www.kvartha.com 09.01.2022) പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ക്കുള്ള ഒമാനിലെ ഇൻഡ്യൻ സോഷ്യല്‍ ക്ലബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ആശുപത്രികളുടെ ഒമാന്‍, കേരള റീജ്യനല്‍ ഡയറക്ടര്‍ ഫര്ഹാന് യാസീന്‍ ലഭിച്ചു.
ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്ഹാന് യാസീനെ തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സേവനങ്ങള്‍, വാക്സിനേഷൻ ഡ്രൈവ്, രക്ത ദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതികള്‍ തുടങ്ങിയവ അവാർഡിനായി പരിഗണിക്കപ്പെട്ടു.
ഒമാനില്‍ നടന്ന ചടങ്ങില്‍ കൺവീനർ ശ്രീകുമാറിൽ നിന്ന് ഫര്ഹാന് യാസീന്‍ അവാര്‍ഡ് സ്വീകരിച്ചു. ഇത്തരം അംഗീകാരങ്ങള്‍ ഞങ്ങളുടെ ഉത്തരവാദിത്തത്തെ കൂടുതല്‍ വര്‍ധിപ്പിക്കുകയാണെന്നും, മികവുറ്റ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള പ്രചോദനമാണെന്നും അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ലേഖ വിനോദ്, അജിത് കുമാർ എന്നിവർ സംസാരിച്ചു.

Keywords: News, Gulf, Oman, Dubai, Award, Malayalam, COVID19, Top-Headlines, Farhan Yasin, Social Club, Malayalam Wing, Farhan Yasin received award from Oman Social Club Malayalam Wing.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.