കുവൈറ്റ്: കുവൈറ്റിലെ മലയാളികള്‍ക്ക് മറ്റൊരു ആഘാതംകൂടി വരുന്നു. കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളുള്‍പ്പെടെയുള്ള വിദേശ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കുന്നു.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനമോ അനുവാദമോ ഇല്ലാതെയാണ് ഫീസ് വര്‍ദ്ധന നടപ്പാക്കാന്‍ പോകുന്നത്.
2013-2014 അധ്യയന വര്‍ഷമാണ് ഫീസ് വര്‍ധനയുണ്ടാവുക.നിലവില്‍ ഈടാക്കി കൊണ്ടിരിക്കുന്നതിന്റെ അഞ്ചു ശതമാനം വര്‍ധിപ്പിക്കാനാണ് വിദേശ സ്‌കൂള്‍ അധികൃതര്‍ ആലോചിക്കുന്നത്. വിദേശ സ്‌കൂളുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് പ്രതിവര്‍ഷം അഞ്ചു ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാമെന്ന 2008ലെ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ മറപവിലാണ് സ്‌കൂള്‍ അധികൃതര്‍ ഇതിനായി നീക്കം നടത്തുന്നത്.
ഫീസ് വര്‍ധിപ്പിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദേശ സ്‌കൂളുകള്‍ പലതവണ മന്ത്രാലയത്തിന് അപേക്ഷനല്‍കിയിരുന്നു. മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രാബല്യം 2013-2014 അധ്യയനവര്‍ഷാവസാനമാണ് തീരേണ്ടത്. 2014-2015 അധ്യയന വര്‍ഷം മുതല്‍ക്കാണ് ഫീസ് വര്‍ധന വിഷയത്തില്‍ പുതിയ തീരുമാനം ഉണ്ടാവേണ്ടത്. ഒരു വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ക്ക് അധികഭാരം ഉണ്ടാക്കുന്ന തരത്തില്‍ ഫീസ് വര്‍ധന ഏര്‍പ്പെടുത്താനുള്ള ശ്രമം സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ നടത്തുന്നത്.
സ്‌കൂളുകളുടെ ദൈനംദിന നടത്തിപ്പിലെ അധിക ചെലവ്, ജീവിത ചെലവിന് ആപേക്ഷികമായി അധ്യാപകരുടെ ശമ്പള വര്‍ധന, കരാറടിസ്ഥാനത്തില്‍ പുതുതായെത്തുന്ന അധ്യാപകരുടെ കൂടിയ ശമ്പളം എന്നീ ബാധ്യതകളാണ് സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ ഇതിനായി നിരത്തുന്ന ന്യായങ്ങള്‍. വിദേശ സ്‌കൂള്‍ അധികൃതരുടെ പുതിയ നീക്കം ഇപ്പോള്‍തന്നെ പ്രതിവര്‍ഷം അഞ്ചുശതമാനം അധിക ഫീസ് കൊടുക്കേണ്ടിവരുന്ന സാധാരണക്കാരായ വിദേശി കുടുംബങ്ങളുടെ സാമ്പത്തികം താറുമാറാകും.
Key Words: Kuwait, Indian school, Fees, Education, Malayalees, Slap, Education ministry, 2013-14, Order, Gulf,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.