തട്ടിപ്പിന്റെ ഞെട്ടിക്കുന്ന മുഖം; ദുബൈയില്‍ ഫെറാറിയില്‍ ചുറ്റുന്ന തട്ടിപ്പുകാരന്‍! വ്യാജ ചെക്ക് നല്‍കി സ്വന്തമാക്കിയ കാര്‍ അതേ വെബ്‌സൈറ്റില്‍ തന്നെ വില്‍ക്കുന്ന വീരന്‍

 


ദുബൈ: (www.kvartha.com 04.10.2015) ദുബൈയില്‍ ഫെറാറിയില്‍ ചുറ്റുന്ന തട്ടിപ്പുവീരന്‍. പോര്‍ച്ചെയുടെ 2011 മോഡല്‍ കാര്‍ വില്‍ക്കാന്‍ ശ്രമിച്ച ഒരു ഈജിപ്ഷ്യന്‍ പൗരനാണ് തട്ടിപ്പിനിരയായത്.

ഇതിനായി അദ്ദേഹം ഒരു വെബ്‌സൈറ്റില്‍ 2 ലക്ഷം ദിര്‍ഹത്തിന് കാര്‍ വില്പനയ്ക്ക് വെച്ചു. അന്ന് വൈകിട്ട് അയാള്‍ക്കൊരു കോള്‍ ലഭിച്ചു. കാര്‍ വാങ്ങാന്‍ താല്പര്യമുണ്ടെന്നറിയിച്ചായിരുന്നു കോള്‍. ഉടനെ ഇടപാടുകള്‍ തീര്‍ക്കണമെന്ന് പറഞ്ഞയാള്‍ സുഹൃത്തുമൊത്ത് ഈജിപ്തുകാരനെ കാണാനെത്തി. നിരവധി കമ്പനികള്‍ സ്വന്തമായുണ്ടെന്നും അയാള്‍ രാജകുടുംബാംഗമാണെന്നുമാണ് സുഹൃത്ത് പറഞ്ഞത്.

തുടര്‍ന്ന് മൂവരും അല്‍ ഖുസൈസിലെ ഒരു കാര്‍ സെന്ററില്‍ പരിശോധനയ്‌ക്കെത്തി. തുടര്‍ന്ന് വില്പന നടപടികള്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ തന്നെ പ്രതി 190,000 ന്റെ ചെക്കെടുത്ത് ഈജിപ്തുകാരന് നല്‍കി. പിറ്റേന്ന് ചെക്ക് മാറാന്‍ ബാങ്കിലെത്തിയ ഈജിപ്തുകാരന്‍ ശരിക്കും ഞെട്ടി. കാരണം 5 വര്‍ഷം മുന്‍പ് അവസാനിപ്പിച്ച ഒരു ബാങ്ക് അക്കൗണ്ടിന്റെ ചെക്കായിരുന്നു അത്.

ഇതിനിടെ കാര്‍ വില്പന നടത്തിയ സൈറ്റില്‍ പോയി നോക്കിയ ഈജിപ്തുകാരന്‍ അപ്പോഴും ഞെട്ടി. കാരണം താന്‍ കഴിഞ്ഞ ദിവസം വില്പന നടത്തിയ കാര്‍ അതേ വെബ്‌സൈറ്റില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നു.

പരാതിയുമായി അല്‍ ഖുസൈസിലെ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് താന്‍ വെട്ടിലായ കാര്യം ഈജിപ്റ്റുകാരന്‍ അറിഞ്ഞത്. കാരണം അജ്ഞാതനായ യുവാവിനെതിരായ സമാനമായ 5 കേസുകള്‍ ഇവിടെ ചാര്‍ജ്ജ് ചെയ്തിരുന്നു.

തുടര്‍ന്ന് പോലീസ് പ്രതിയെ അന്വേഷിച്ച് കണ്ടെത്തി. കാറിന്റെ തുക 15 ദിവസത്തിനുള്ളില്‍ നല്‍കാമെന്ന് പറഞ്ഞ് പോയ പ്രതിയെ കാലാവധി കഴിഞ്ഞിട്ടും പണം നല്‍കിയില്ല. തുടര്‍ന്നിയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഈ കേസുകള്‍ ഇപ്പോള്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണയിലാണ്.

തട്ടിപ്പിന്റെ ഞെട്ടിക്കുന്ന മുഖം; ദുബൈയില്‍ ഫെറാറിയില്‍ ചുറ്റുന്ന തട്ടിപ്പുകാരന്‍! വ്യാജ ചെക്ക് നല്‍കി സ്വന്തമാക്കിയ കാര്‍ അതേ വെബ്‌സൈറ്റില്‍ തന്നെ വില്‍ക്കുന്ന വീരന്‍


SUMMARY: A car owner who wanted to sell his vehicle was duped by a fraudulent buyer who drove in a Ferrari.

Keywords: UAE, Dubai, Ferrari, Fraud,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia