World Cup | ലോകകപ്പ്: തോറ്റിട്ടും മൈതാനത്ത് ദൈവത്തിന് സാഷ്ടാംഗം നമിച്ച് മൊറോക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍; 'ഇസ്ലാമിലേക്ക് ക്ഷണവും'
Dec 15, 2022, 19:44 IST
ദോഹ: (www.kvartha.com) ഫുട്‌ബോള്‍ ലോകകപ്പിലെ ഫ്രാന്‍സിനെതിരായ സെമി ഫൈനല്‍ മത്സരത്തിന് ശേഷം ചില മൊറോക്കന്‍ താരങ്ങള്‍ മൈതാനത്ത് സാഷ്ടാംഗം നമിക്കുന്ന (സജ്ദ അല്‍ ശുക്ര്‍) ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 'ഫ്രാന്‍സിനോട് തോറ്റതിന് ശേഷം മൊറോക്കോ താരങ്ങള്‍ പ്രാര്‍ഥിക്കുകയും ആരാധകരോട് നന്ദി പറയുകയും ചെയ്യുന്നു. ഈ മൊറോക്കോ ടീം ലോകകപ്പ് നേടിയില്ലായിരിക്കാം, പക്ഷേ അവര്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി', മൊറോക്കോ താരങ്ങള്‍ മൈതാനത്ത് മുട്ടുകുത്തി 'സുജൂദ്' ചെയ്യുന്ന ചിത്രങ്ങള്‍ പങ്കിട്ട് ഇഎസ്പിഎന്‍ എഫ്സി ട്വിറ്ററില്‍ കുറിച്ചു.
ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച മൊറോക്കോ ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് സെമിഫൈനലിന് യോഗ്യത നേടിയത്. ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യത്തെ അറബ് രാഷ്ട്രവും ആദ്യത്തെ ആഫ്രിക്കന്‍ രാജ്യവുമായും മൊറോക്കോ ചരിത്രം കുറിച്ചു. അതേസമയം, സ്പെയിനിനെ പരാജയപ്പെടുത്തി മൊറോക്കോ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയ ശേഷം, ടീം അംഗങ്ങള്‍ തങ്ങളുടെ ആരാധകരോടും മറ്റുള്ളവരോടും ഇസ്ലാം ആശ്ലേഷിക്കാന്‍ ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൊറോക്കന്‍ താരങ്ങളായ സക്കറിയ അബൗഖലും അബ്ദുല്‍ ഹമീദ് സാബിരിയും, സ്പെയിനിനെതിരായ മത്സരത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുകയും തത്സമയ സംപ്രേക്ഷണം ചെയ്യുന്നതിനിടെ വീഡിയോ കണ്ടിരുന്നവരെ ഇസ്ലാം ആശ്ലേഷിക്കാന്‍ ക്ഷണിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്. 'അല്‍ഹംദുലില്ലാഹ്. ഞങ്ങള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി, ചരിത്രത്തിലാദ്യമായാണ് ഇത് സംഭവിക്കുന്നത്. ഇതെല്ലാം അല്ലാഹു കാരണമാണ്. അല്ലാഹ് അക്ബര്‍. ഞങ്ങള്‍ക്കൊപ്പം ചേരുക. ഞങ്ങള്‍ക്കൊപ്പം ചേരുക. ഇസ്ലാമില്‍ ചേരുക. വരൂ. സമാധാനത്തിലേക്ക് വരൂ', വീഡിയോയില്‍ താരങ്ങള്‍ പറയുന്നതായി ഒപി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരും തങ്ങളുടെ ചിത്രങ്ങളും പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതില്‍ അവര്‍ തങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ത്തി നില്‍ക്കുന്നത് കാണാം. ഇസ്ലാമിലെ 'ഏക ദൈവം' എന്ന വിശ്വാസത്തെ സൂചിപ്പിക്കുന്നതാണ് ഇതെന്നായിരുന്നു ഒപി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. അല്ലാഹു അക്ബര്‍, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളോടെയാണ് താരങ്ങള്‍ ചിത്രങ്ങള്‍ പങ്കിട്ടത്.
ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി, ആതിഥേയ രാജ്യമായ ഖത്തര്‍, സന്ദര്‍ശകര്‍ക്ക് ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുന്നതിനായി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. 30-ലധികം വ്യത്യസ്ത ഭാഷകളില്‍ മുഹമ്മദ് നബിയുടെ ഹദീസുകളുടെ (വചനങ്ങള്‍) നിരവധി ഡിജിറ്റല്‍ ബോര്‍ഡുകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഇസ്ലാമിനെയും പ്രവാചകചര്യയെയും കുറിച്ചുള്ള പുസ്തകങ്ങളും സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്തു.
ദോഹയിലെ കത്താറ കള്‍ച്ചറല്‍ വില്ലേജ് മസ്ജിദില്‍, സന്ദര്‍ശകര്‍ക്ക് ഇസ്ലാമിന്റെ വിശ്വാസവും സഹിഷ്ണുതയും പഠിപ്പിക്കുന്നതിനായി ബഹുഭാഷ വിദഗ്ധരായ സ്ത്രീ-പുരുഷ പ്രസംഗകരെ നിയമിച്ചിരുന്നു. സന്ദര്‍ശകരെ സ്വീകരിക്കുന്നതിനും പള്ളിയെക്കുറിച്ച് അറിവ് നല്‍കുന്നതിനുമായി ഖത്തര്‍ ഗസ്റ്റ് സെന്ററില്‍ നിന്നുള്ള പ്രവര്‍ത്തകരെയും പുരോഹിതരെയും പള്ളിയുടെ പ്രവേശന കവാടത്തില്‍ നിയോഗിച്ചിരുന്നു. കൂടാതെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രസ്താവനകളും പെരുമാറ്റങ്ങളും ശീലങ്ങളും റോഡുകളിലെ ബോര്‍ഡുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഫിഫ ലോകകപ്പിനായി ഖത്തര്‍ സന്ദര്‍ശിച്ച 558 ഓളം പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

This Morocco team may have not won the World Cup, but they won our hearts ❤️🇲🇦 pic.twitter.com/0xTkngqHZJ
— ESPN FC (@ESPNFC) December 14, 2022
ദോഹയിലെ കത്താറ കള്‍ച്ചറല്‍ വില്ലേജ് മസ്ജിദില്‍, സന്ദര്‍ശകര്‍ക്ക് ഇസ്ലാമിന്റെ വിശ്വാസവും സഹിഷ്ണുതയും പഠിപ്പിക്കുന്നതിനായി ബഹുഭാഷ വിദഗ്ധരായ സ്ത്രീ-പുരുഷ പ്രസംഗകരെ നിയമിച്ചിരുന്നു. സന്ദര്‍ശകരെ സ്വീകരിക്കുന്നതിനും പള്ളിയെക്കുറിച്ച് അറിവ് നല്‍കുന്നതിനുമായി ഖത്തര്‍ ഗസ്റ്റ് സെന്ററില്‍ നിന്നുള്ള പ്രവര്‍ത്തകരെയും പുരോഹിതരെയും പള്ളിയുടെ പ്രവേശന കവാടത്തില്‍ നിയോഗിച്ചിരുന്നു. കൂടാതെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രസ്താവനകളും പെരുമാറ്റങ്ങളും ശീലങ്ങളും റോഡുകളിലെ ബോര്‍ഡുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഫിഫ ലോകകപ്പിനായി ഖത്തര്‍ സന്ദര്‍ശിച്ച 558 ഓളം പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Keywords: Latest-News, FIFA-World-Cup-2022, World Cup, World, Top-Headlines, Sports, Video, Controversy, Football, Football Player, Qatar, Gulf, FIFA World Cup: Moroccan football players prostrate before Allah after defeat, invite people to convert to Islam on Instagram live. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.