World Cup | വീണ്ടും തോറ്റ് ആതിഥേയര്‍; സെനഗലിന് മിന്നും ജയം; ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ നേടി ഖത്വര്‍

 


ദോഹ: (www.kvartha.com) ലോകകപ്പ് ഫുട്‌ബോളില്‍ ആതിഥേയര്‍ക്ക് വീണ്ടും തോല്‍വി. ഗ്രൂപ്പ്-ഇയില്‍ ഖത്വറിനെ 1-3 ന് സെനഗല്‍ തോല്‍പിച്ചു. ഫിഫ റാങ്കിങ്ങില്‍ 50-ാം സ്ഥാനത്തുള്ള ഖത്വറിനെതിരെ 18-ാം സ്ഥാനത്തുള്ള സെനഗല്‍ ആധികാരിക വിജയമാണ് നേടിയത്. എന്നിരുന്നാലും ദോഹയിലെ അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഖത്വറിന്റെ ഭാഗത്ത് നിന്നും ചില അപ്രതീക്ഷിതമായ മുന്നേറ്റങ്ങളുണ്ടായി.
                  
World Cup | വീണ്ടും തോറ്റ് ആതിഥേയര്‍; സെനഗലിന് മിന്നും ജയം; ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ നേടി ഖത്വര്‍

41-ാം മിനിറ്റില്‍ ബൗലെ ദിയയാണ് സെനഗലിനായി ആദ്യ ഗോള്‍ നേടിയത്. ഖത്വര്‍ ഡിഫന്‍ഡര്‍മാരുടെ പിഴവ് മുതലെടുത്ത് അദ്ദേഹം വലചലിപ്പിച്ചു. 48-ാം മിനിറ്റില്‍ മറ്റൊരു ഗോളോടെ സെനഗല്‍ ലീഡ് ഇരട്ടിയാക്കി. ഹെഡറിലൂടെ ഫമാര ദിദിഹൗ തകര്‍പ്പന്‍ ഗോള്‍ അടിച്ചു.

78-ാം മിനിറ്റില്‍ ഖത്വറിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. മുഹമ്മദ് മുന്‍തരി ഹെഡര്‍ ഗോളിലൂടെ ചരിത്രം സൃഷ്ടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഖത്വറിനായി ആദ്യ ഗോള്‍ നേടുന്ന താരമായി മാറി. ഖത്വറിന്റെ ആദ്യ ഗോളിന് സെനഗല്‍ ഉജ്ജ്വല മറുപടി നല്‍കി. 84-ാം മിനിറ്റില്‍ ബംബ ഡീങ് ഗോള്‍ നേടി. ഈ ഗോളോടെ സെനഗല്‍ ലീഡ് 3-1 ആയി ഉയര്‍ത്തി. തോല്‍വിയോടെ ഖത്വര്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാതെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും തോറ്റിരുന്നു. സെനഗലിനെ നെതര്‍ലന്‍ഡ്സും ഖത്വറിനെ ഇക്വഡോറുമാണ് പരാജയപ്പെടുത്തിയത്.

Keywords: Latest-News, FIFA-World-Cup-2022, World, World Cup, Top-Headlines, Sports, Football, Gulf, Qatar, Winner, FIFA World Cup: Qatar 1-3 Senegal. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia