ഷാര്‍ജയില്‍ വന്‍ അഗ്നിബാധ: മലയാളിയുടേതടക്കം 8 ഫ് ളാറ്റുകള്‍ കത്തിനശിച്ചു, ആളപായമില്ല

 


ഷാര്‍ജ: (www.kvartha.com 01.12.2016) ഷാര്‍ജയില്‍ വന്‍ അഗ്നിബാധ. ഷാര്‍ജയിലെ അല്‍ നാദയില്‍ സഫീര്‍ മാളിനു സമീപം ബഹുനില താമസകേന്ദ്രത്തിലാണ് അഗ്നിബാധ ഉണ്ടായത്. അഗ്‌നിബാധയില്‍ എട്ടു ഫ് ളാറ്റുകള്‍ കത്തിനശിച്ചു. ഒരു മലയാളിയുടെ ഫ് ളാറ്റും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. അതേസമയം ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.


അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബി ബ്ലോക്കില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു അഗ്‌നിബാധ. 13-ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി.
ഷാര്‍ജയില്‍ വന്‍ അഗ്നിബാധ: മലയാളിയുടേതടക്കം 8 ഫ് ളാറ്റുകള്‍ കത്തിനശിച്ചു, ആളപായമില്ല

Also Read:
മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പണ വേട്ട; ഒരാള്‍ അറസ്റ്റില്‍, പിടികൂടിയത് 500 രൂപയുടെ 20 ലക്ഷത്തിന്റെ കുഴല്‍പണം

Keywords:  Fire at dwelling place in Sharjah 8 flats burnt, Sharjah, Malayalees, Protection, Fire, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia