തംവീല് ടവറില്‍ തീ പടര്‍ന്നത് അജ്ഞാതന്‍ വലിച്ചെറിഞ്ഞ സിഗരറ്റില്‍ നിന്ന്
Dec 4, 2012, 15:30 IST
ദുബൈ: ജുമൈറ ലേക്ക് ടവറിലെ തംവീല് ടവറില്‍ അഗ്നിബാധയുണ്ടായത് അജ്ഞാതന്‍ ഉപയോഗശേഷം വലിച്ചെറിഞ്ഞ സിഗരറ്റില്‍ നിന്നും തീപടര്ന്നുപിടിച്ചാണെന്ന് അന്വേഷണ റിപോര്‍ട്ട്. ഉപയോഗശൂന്യമായ പേപ്പറുകളും തീപടര്‍ന്നുപിടിക്കാന്‍ സഹായിക്കുന്ന വസ്തുക്കളും നിക്ഷേപിച്ചിരുന്ന മാലിന്യങ്ങള്ക്കിടയിലേയ്ക്ക് കത്തിച്ച സിഗരറ്റ് വലിച്ചെറിഞ്ഞതിനെത്തുടര്‍ന്നാണ് അഗ്നിപടര്‍ന്നത്.
34 നിലകളുള്ള തംവീല് ടവറില്‍ കഴിഞ്ഞ മാസമുണ്ടായ അഗ്നിബാധയില്‍ നിരവധിപേര്‍ ഭവന രഹിതരായി. നിരവധി പേരുടെ വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള രേഖകളും കത്തിചാമ്പലായി.
ടവറിന്റെ താഴത്തെ നിലയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നുമാണ് അഗ്നിപടര്ന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തംവീല് ടവര്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം നടന്ന ഓണേഴ്സ് അസോസിയേഷന് യോഗത്തിലും ഇക്കാര്യം ഉറപ്പുനല്‍കിയതായി തംവീല് ടവര്‍ ഓണേഴ്സ് അസോസിയേഷന് അറിയിച്ചു.
SUMMERY: Dubai Police said on Tuesday that fire in Tamweel Tower in Jumeirah Lake Towers was caused by a cigarette butt thrown into a garbage bin containing papers and other inflammable stuff.
Keywords: Gulf, Tamweel Tower, Jumeirah Lake Towers, Cigarette butt, Garbage bin, Inflammable stuff, Dubai, Massive fire, Police, Probe report,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.