ദുബൈയിലെ 79 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ല

 



ദുബൈ :  (www.kvartha.com 21/02/2015)  ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ദുബൈ മറീനയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടിത്തം. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന 79 നിലക്കെട്ടിടത്തിന്റെ അമ്പതാം നിലയിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീപിടിച്ചത്. ആയിരത്തിലധികം വരുന്ന താമസക്കാരെ ഉടന്‍ ഒഴിപ്പിച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

ദുബൈയിലെ 79 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ആളപായമില്ലപുലര്‍ച്ചെ രണ്ട് മണിയോടെ തീപിടുത്ത മുന്നറിയിപ്പ് നല്‍കുന്ന അലാറം മുഴങ്ങുകയായിരുന്നുവെന്ന താമസക്കാരില്‍ ചിലര്‍ പറഞ്ഞതായി മേഖലയില്‍ നിന്നുളള റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ കാറ്റ് അഗ്‌നിശമന സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആദ്യഘട്ടത്തില്‍ പ്രതികൂലമായി ബാധിച്ചു.

പടര്‍ന്നുപിടിച്ച തീയില്‍ പല നിലകളും പൂര്‍ണമായി കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമായി അധികൃതര്‍ അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia