ദുബൈ ജബല്‍അലിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് സിവില്‍ ഡിഫന്‍സ്

 



ദുബൈ: (www.kvartha.com 22.04.2020) ദുബൈയിലെ ജബല്‍അലിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ഥലം സന്ദര്‍ശിച്ചു.

ദുബൈ ജബല്‍അലിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് സിവില്‍ ഡിഫന്‍സ്
ചൊവ്വാഴ്ച വൈകിട്ട് പൊട്ടിത്തെറിച്ച തീ നിയന്ത്രണ വിധേയമാക്കാന്‍ ദുബായ് സിവില്‍ ഡിഫന്‍സും പ്രത്യേക സംഘങ്ങളും സഹായിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ മീഡിയാ ഓഫീസ് അറിയിച്ചു.
Keywords:  News, Gulf, Fire, Petrolium, Fire in Jebel Ali petroleum warehouse brought under control
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia