വാലന്റൈന്‍ ദിനമാഘോഷിച്ച യുവാക്കള്‍ക്ക് 39 വര്‍ഷം തടവും 8,000 ചാട്ടയടിയും

 


ബുറൈദ(സൗദി അറേബ്യ): വാലന്റൈന്‍ ദിനാഘോഷത്തിലേര്‍പ്പെട്ട അഞ്ച് യുവാക്കള്‍ക്ക് ജയില്‍ശിക്ഷയും ചാട്ടയടിയും. വാലന്റൈന്‍ ദിനത്തില്‍ മതകാര്യ പോലീസിന്റെ പിടിയിലായ യുവാക്കള്‍ക്കാണ് ശിക്ഷ. യുവാക്കള്‍ക്കൊപ്പം ആറ് യുവതികളേയും പിടികൂടിയിരുന്നു. കൂടാതെ ഇവര്‍ താമസിച്ച റെസ്റ്റ് ഹൗസില്‍ നിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു.

ബുറൈദ ടൗണിലെ ഗസ്റ്റ് ഹൗസില്‍ നിന്നുമാണ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യ പ്രതിക്ക് 5 വര്‍ഷം തടവും ആയിരം ചാട്ടയടിയുമാണ് ശിക്ഷ വിധിച്ചത്. പത്ത് ഘട്ടങ്ങളിലായാണ് ചാട്ടയടി ശിക്ഷ നടപ്പിലാക്കേണ്ടത്.

വാലന്റൈന്‍ ദിനമാഘോഷിച്ച യുവാക്കള്‍ക്ക് 39 വര്‍ഷം തടവും 8,000 ചാട്ടയടിയുംരണ്ടും മൂന്നും പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 1500 ചാട്ടയടിയുമാണ് ശിക്ഷ. നാലും അഞ്ചും പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും 2000 ചാട്ടയടിയും. നഗരത്തിലെ പൊതുസ്ഥലത്തുവെച്ചാകും ചാട്ടയടി ശിക്ഷ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതുവരെ പ്രതികളുടെ വിദേശ യാത്രയ്ക്കും കോടതി വിലക്കേര്‍പ്പെടുത്തി.

SUMMARY:
A Saudi court sentenced five local men to a total 39 years in jail and ordered them lashed 8,000 times after they were caught with six women and liquor bottles at a party marking Valentine Day, a newspaper reported on Sunday.

Keywords: Saudi Arabia, Valentine Day, Six women, Five youths,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia