യുഎഇയിലേയ്ക്ക് യാത്ര ചെയ്യാവുന്ന 12 രാജ്യങ്ങളിൽ ഇന്ത്യയും! ലിസ്റ്റ് പുറത്ത് വിട്ട് എമിറേറ്റ്സ്
Aug 4, 2021, 15:11 IST
ദുബൈ: (www.kvartha.com 04.08.2021) യുഎഇയിലേയ്ക്ക് യാത്ര ചെയ്യാവുന്ന പന്ത്രണ്ട് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് എമിറേറ്റ്സ് എയർലൈൻ. ഇതോടെ യുഎഇയിലേയ്ക്ക് മടങ്ങി വരാനുള്ള പ്രവാസികളുടെ കാത്തിരിപ്പിന് അവസരമൊരുങ്ങി. ആഗസ്ത് അഞ്ച് മുതലാണ് പ്രഖ്യാപനം പ്രാബല്യത്തിൽ വരിക.
യാത്രികർ യുഎഇയിൽ നിന്നും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. യാത്രയ്ക്ക് 14 ദിവസം മുൻപെങ്കിലും രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈവശം സൂക്ഷിക്കണം. യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനും ഇതോടെ സാധ്യമാകും.
യുഎഇയിലേയ്ക്ക് യാത്ര അനുവദിക്കപ്പെട്ട രാജ്യങ്ങൾ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട, നേപാൾ എന്നിവയാണ്.
ട്രാൻസിറ്റിലൂടെ അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, ഇന്തോനേഷ്യ, സൗത് ആഫ്രിക, വിയറ്റ്നാം, സാംബിയ തുടങ്ങിയ രാജ്യക്കാർക്ക് യുഎഇ വഴി യാത്ര ചെയ്യാവുന്നതാണ്.
അതേസമയം യുഎഇയിൽ ജോലി ചെയ്യുന്ന ഡോകർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യന്മാർ തുടങ്ങിയവർക്ക് യാത്രയ്ക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അദ്ധ്യാപകർക്കും യുഎഇയിലേയ്ക്ക് മടങ്ങിവരാൻ വാക്സിനേഷൻ നിർബന്ധമില്ല.
വിദ്യാർത്ഥികൾ, മനുഷ്യാവകാശ സംബന്ധമായ കേസുകൾക്കായി യാത്ര ചെയ്യുന്നവർ, സർകാർ, സർകാർ ഇതര സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്നവർക്കും നിബന്ധനകളില്ലാതെ യു ഇ ഇയിലേയ്ക്ക് മടങ്ങാവുന്നതാണ്.
SUMMARY: On Tuesday, the National Emergency Crisis and Disasters Management Authority (NCEMA) announced that vaccinated and unvaccinated travellers from key sectors would be allowed entry as well. These include health workers employed in the UAE: Doctors, nurses and technicians.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.