Travel Update | ഒമാനിലേക്ക് ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഇനി സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസിൽ വാഹനം ഓടിക്കാം!

 
 
Oman Allows Tourists to Drive with Their Home Country License
Oman Allows Tourists to Drive with Their Home Country License

Photo Credit: X / MTCITOMAN

● വിനോദസഞ്ചാരത്തിനോ സന്ദർശനത്തിനോ വരുന്ന വിദേശികൾക്ക് മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ അവസരം ലഭിക്കും
● രാജ്യത്തേക്കുള്ള പ്രവേശന തീയതി മുതൽ മൂന്ന് മാസമാണ് സാധുത

മസ്‌ഖറ്റ്: (KVARTHA) ഒമാൻ സന്ദർശിക്കുന്ന വിദേശികൾക്ക് ഇനി സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസിൽ വാഹനം ഓടിക്കാം. റോയൽ ഒമാൻ പൊലീസിന്റെ പുതിയ നിയമപ്രകാരം, വിനോദസഞ്ചാരത്തിനോ സന്ദർശനത്തിനോ വരുന്ന വിദേശികൾക്ക് മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ അവസരം ലഭിക്കും. 

രാജ്യത്തേക്കുള്ള പ്രവേശന തീയതി മുതൽ മൂന്ന് മാസമാണ് സാധുത. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്കാണ് ഈ സൗകര്യം. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ പോലുള്ള അംഗീകൃത സംഘടനകൾ നൽകുന്ന അന്തർദേശീയ ഡ്രൈവിംഗ് ലൈസൻസും മൂന്ന് മാസത്തേക്ക് അംഗീകരിക്കപ്പെടും. 

അതേസമയം, ഒമാനിൽ താമസമാക്കുന്ന പ്രവാസികൾ ഒമാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കേണ്ടിവരും. സുരക്ഷാ നിയമങ്ങൾ പാലിച്ചുകൊണ്ട് വിദേശ സഞ്ചാരികൾക്ക് എളുപ്പത്തിൽ വാഹനം ഓടിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ നിയമപ്രകാരം വാഹനം ഓടിക്കാൻ 18 വയസിന് മുകളിൽ പ്രായമുണ്ടായിരിക്കണം.

#OmanTravel #TouristLicense #DrivingPolicy #ROPNews #TravelUpdate #OmanRules

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia