Free Umbrellas | ദുബൈയിൽ മെട്രോ, ബസ് യാത്രക്കാർക്ക് ഇനി സൗജന്യ കുട ലഭിക്കും! മഴയും വെയിലും കൊള്ളാതെ നഗരത്തിലൂടെ കറങ്ങാം, മറ്റ് സവിശേഷതകളുമുണ്ട്; എങ്ങനെ സ്വന്തമാക്കാം എന്ന് ഇതാ; ഒരു നിബന്ധനയുമുണ്ട്
Mar 21, 2024, 20:58 IST
ദുബൈ: (KVARTHA) മഴയായാലും വെയിലായാലും, ദുബൈയിൽ സൗജന്യ കുട ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നുകിൽ ചൂടിനെ മറികടക്കാം അല്ലെങ്കിൽ മഴ കൊള്ളാതെ നടക്കാം. ദുബൈയിലെ പൊതുഗതാഗത ഉപയോക്താക്കൾക്ക് അൽ ഗുബൈബ മെട്രോ സ്റ്റേഷനിലും അൽ ഗുബൈബ ബസ് സ്റ്റേഷനിലും സൗജന്യമായി കുട എടുക്കാനാവും.
കനേഡിയൻ വാടക കുട കമ്പനിയായ അംബ്രാസിറ്റി, ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) സഹകരണത്തോടെയും നഗരത്തെ കൂടുതൽ നടക്കാൻ യോഗ്യമാക്കുക എന്ന ദുബൈ ഗവൺമെൻ്റിൻ്റെ വിഷൻ 2040 പദ്ധതിക്ക് അനുസൃതമായുമാണ് സൗജന്യ കുടകൾ നൽകുന്നത്.
നിലവിൽ, അൽ ഗുബൈബ മെട്രോയിലും ബസ് സ്റ്റേഷനിലും സൗജന്യ കുടകൾ നൽകുന്നതിന് തുടക്കമായിട്ടുണ്ട്.
ഓഫീസുകൾ, മാളുകൾ തുടങ്ങി മറ്റ് പൊതു സ്ഥലങ്ങളിലേക്കും ഒടുവിൽ മുഴുവൻ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിച്ചാണ് കുടകൾ നിർമ്മിച്ചിരിക്കുന്നത്, അൾട്രാവയലറ്റ് (UV) രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്ന കുട താപനില ആറ് ഡിഗ്രി കുറയ്ക്കുന്നു.
സൗജന്യ കുടകൾ എവിടെ ലഭിക്കും?
• അൽ ഗുബൈബ മെട്രോ സ്റ്റേഷൻ - എക്സിറ്റ് 1
• അൽ ഗുബൈബ ബസ് സ്റ്റേഷൻ - ബ്ലോക്ക് എഫ്
എങ്ങനെ സൗജന്യ കുട ലഭിക്കും?
* നിങ്ങൾ ഓട്ടോമേറ്റഡ് റെൻ്റൽ കിയോസ്കിൽ എത്തിക്കഴിഞ്ഞാൽ, നോൾ കാർഡ് സ്കാൻ ചെയ്യുക. കാർഡിൽ നിന്ന് ഒരു തുകയും ഈടാക്കില്ല. അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ മാത്രമാണ് ഇവിടെ സ്കാൻ ചെയ്യുന്നത്.
* കിയോസ്കിലെ ടച്ച് സ്ക്രീനിൽ, നിങ്ങളുടെ മുഴുവൻ പേരും മൊബൈൽ നമ്പറും പോലുള്ള വിശദാംശങ്ങൾ നൽകുക.
* നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ചേർക്കുക. കുട സൗജന്യമാണ്, എന്നാൽ 24 മണിക്കൂർ മാത്രമാണ് ഈ ആനുകൂല്യം. അതിനുള്ളിൽ രണ്ടിലേതെങ്കിലും സ്റ്റേഷനിൽ നിങ്ങൾ കുട തിരികെ നൽകണം.
* കുട ഉപയോഗിച്ചു കഴിഞ്ഞാൽ, അത് കിയോസ്കിലേക്ക് തിരികെ നൽകുക. 24 മണിക്കൂറിനുള്ളിൽ കുട തിരികെ നൽകിയില്ലെങ്കിൽ നിശ്ചിത തുക നൽകേണ്ടിവരും.
കുട തിരികെ നൽകിയില്ലെങ്കിൽ എന്തുചെയ്യും?
നിങ്ങൾ 24 മണിക്കൂറിനുള്ളിൽ കുട തിരികെ നൽകിയില്ലെങ്കിൽ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിൽ നിങ്ങളിൽ നിന്ന് തുക ഈടാക്കും.
* 24 മണിക്കൂർ സൗജന്യം.
* ഒരു ദിവസത്തേക്ക് 10 ദിർഹം.
* അഞ്ച് ദിവസത്തേക്ക് പരമാവധി 50 ദിർഹം.
* അഞ്ച് ദിവസം കഴിഞ്ഞാൽ കുട കൈവശം വയ്ക്കാം എന്നാണ് കമ്പനി പറയുന്നത്.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Technology, Free umbrellas for Metro, bus users in Dubai - how to borrow and keep cool.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.