Iftar | ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർക്ക് ഇഫ്ത്വാർ സംഗമമൊരുക്കി ഫുജൈറ ഭരണാധികാരി; കാന്തപുരം എ പി അബൂബകർ മുസ്‌ലിയാരും സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങളും ശൈഖ് ഹമദുമായി കൂടിക്കാഴ്ച നടത്തി!
Mar 18, 2024, 15:00 IST
ഫുജൈറ: (KVARTHA) ഇൻഡ്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ, കർണാടക സംസ്ഥാന ഹജ്ജ് കമിറ്റി അംഗം സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങൾ ആദൂർ എന്നിവർ യു എ ഇ ഫെഡറൽ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർക്കായി ഭരണാധികാരിയുടെ കീഴിൽ നടന്ന ഇഫ്താർ സംഗമത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
കിരീടാവകാശി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, കാന്തപുരത്തെ സ്വീകരിച്ചു. മർകസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളവും വിദേശരാഷ്ട്രങ്ങളിലും നടന്നുവരുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ ഭരണാധികാരിയുടെ ശ്രദ്ധയിൽപെടുത്തി. കൂടുതൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്താനും ഗ്രാൻഡ് മുഫ്‌തിയെന്ന നിലയിൽ ഇൻഡ്യൻ മുസ്‌ലിംകളുടെ അഭിവൃദ്ധിക്ക് നേതൃത്വം നൽകാനും ശൈഖ് അബൂബകറിന് സാധിക്കട്ടെയെന്ന് ഭരണാധികാരി ആശംസിച്ചു. സദ്പ്രവർത്തനങ്ങളിൽ ലോക മുസ്‌ലിം സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും സംസാരിച്ചു.
മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി 'അൽ ബദ്ർ ഫെസ്റ്റിവലിൽ' എന്ന പേരിൽ റബീഉൽ അവ്വലിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന ഫുജൈറ ഭരണകൂടത്തെ ഗ്രാൻഡ് മുഫ്തി പ്രത്യേകം സന്തോഷമറിയിച്ചു. ഫെസ്റ്റിവലിൽ മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന് നൽകുന്ന പങ്കാളിത്തം പ്രത്യേകം പരാമർശിച്ചു. 2022 ഒക്ടോബറിൽ നടന്ന 'അൽ ബദ്റി'ന്റെ ആദ്യ എഡിഷനിൽ മുഖ്യാതിഥിയായിരുന്നു കാന്തപുരം. അര മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ സ്വദേശി പ്രമുഖരും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Keywords: UAE News, Fujairah, Gulf, Fujairah, Indian Grand Mufti, Kanthapuram, Karnataka, Hajj, Iftar, India, Prophet Muhammad, Fujairah Ruler hosts iftar for leaders.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.