എടിഎം മെഷീനുകളില്‍ ഇലക്ട്രോണിക്‌സ് ചിപ് ഘടിപ്പിച്ച് രഹസ്യനമ്പറുകള്‍ ചോര്‍ത്തി; അജ്മാനില്‍ മൂവര്‍ സംഘം അറസ്റ്റില്‍

 


അജ്മാന്‍: (www.kvartha.com 23.08.2015) എടിഎമ്മിലൂടെ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മാനിലെ വിവിധ എടിഎമ്മുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്താനായിരുന്നു ഇവരുടെ ശ്രമം.

എടിഎം മെഷീനുകളില്‍ ഇലക്ട്രോണിക്‌സ് ചിപ്‌സ് സ്ഥാപിച്ച് വിവരങ്ങളും രഹസ്യ കോഡുകളും കോപ്പി ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. ഇലക്ട്രോണിക്‌സ് ചിപ്പിനൊപ്പം ക്യാമറയും ഘടിപ്പിച്ചിരുന്നു.


ഷോപ്പിംഗ് മാളിന് സമീപമുള്ള എടിഎമ്മിന് സമീപത്തുനിന്നും പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൂടാതെ സംഘാംഗങ്ങളായ മറ്റ് രണ്ട് പേരെക്കുറിച്ചും പ്രതി വിവരങ്ങള്‍ നല്‍കി.

അറസ്റ്റിലായ മൂവരും യൂറോപ്യന്‍ പൗരന്മാരാണ്. ഇവര്‍ വിസിറ്റിംഗ് വീസയിലാണ് യുഎഇയിലെത്തിയത്.

എടിഎം മെഷീനുകളില്‍ ഇലക്ട്രോണിക്‌സ് ചിപ് ഘടിപ്പിച്ച് രഹസ്യനമ്പറുകള്‍ ചോര്‍ത്തി; അജ്മാനില്‍ മൂവര്‍ സംഘം അറസ്റ്റില്‍


SUMMARY: Ajman Police have arrested five European men for perpetrating an ATM scam in the emirate.

Keywords: UAE, Ajman, Police, ATM scam,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia