അമേരിക്ക:(www.kvartha.com 27.11.2014) വിവാഹം സ്വര്‍ഗത്തില്‍ വച്ച് നടക്കുന്നുവെന്ന് കേട്ടിട്ടില്ലേ., എന്നാല്‍ കാതറിന് കോപ്ലാന്റ് എന്ന അമേരിക്കക്കാരിക്ക് വിവാഹവേദിയായത് ടെക്സാസിലെ ഹൗസ്ടണ്‍ ഹോസ്പിറ്റല്‍.., ഈ വിവാഹചടങ്ങുകള്‍ സമര്‍പ്പിച്ചതാവട്ടെ സ്വന്തം അമ്മയ്ക്കുവേണ്ടിയും.
കാതറിന്റെ അമ്മ പതിനൊന്ന് വര്‍ഷമായി കാന്‍സര്‍ രോഗത്തിന്റെ പിടിയിലായിരുന്നു. രോഗം അതിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും രക്ഷപ്പെടാനുള്ള സാധ്യത വളരെ വിരളമാണെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ ആ അമ്മയ്ക്ക് ഒരാഗ്രഹം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മകളുടെ വിവാഹത്തില്‍ പങ്കെടുക്കണം.
അമ്മയുടെ ആഗ്രഹം സഫലീകരിക്കാനായി വിവാഹം മാറ്റി വയക്കുന്നതിനു കാതറിനും പ്രതിശ്രുതവരനും തയ്യാറായി. എന്നാല്‍ അമ്മയുടെ ആരോഗ്യസ്ഥിതി നാള്‍ക്കുനാള്‍ മോശമായി വന്നു. അവര്‍ ടെക്സാസിലെ ഹൗസ്ടണ്‍ എന്ന പ്രമുഖ ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിക്കപ്പെട്ടു. ഇനിയും സ്ഥിതി മെച്ചപ്പെടാനായി കാത്തിരിക്കുന്നത് ഒരു പക്ഷേ അമ്മയുടെ ആഗ്രഹം നിറവേറ്റപ്പെടാതെ പോകാന്‍ കാരണമാവുമെന്ന് മനസിലാക്കിയ കാതറിനും പ്രതിശ്രുതവരനും തങ്ങളുടെ വിവാഹം ആശുപത്രിയില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അങ്ങനെ ഹൗസ്ടണ്‍ ഹോസ്പിറ്റലിനു ചേര്‍ന്ന് കിടക്കുന്ന പൂന്തോട്ടം ഇവര്‍ക്കുവേണ്ടി മംഗല്യവേദിയായിത്തീര്ന്നു. കേവലം എഴുപത്തിയഞ്ച് പേര് മാത്രം പങ്കെടുത്ത ആ വിവാഹചടങ്ങ് അമ്മയ്ക്കായി സമര്‍പ്പിച്ച് ആ പെണ്‍കുട്ടി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റിക്കൊടുത്ത നിര്‍വൃതിയോടെ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
സംസ്ഥാന സ്കൂള്‍ ഗെയിംസിന് ഉജ്ജ്വല തുടക്കം; ഉദ്ഘാടന വേദിക്കുമുമ്പില്‍ കായികാധ്യാപകരുടെ പ്രതിഷേധവും
Keywords: Girl, Wedding, Hospital, Mother, Death, America, Deseased, Cancer, Daughter, Gulf, Girl holds wedding in hospital for dying mom

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.