അറഫ/ദുബൈ: ഗള്‍ഫ് രാജ്യങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷ നിറവില്‍. ത്യാഗത്തിന്റെയും ആത്മ സമര്‍പണത്തിന്റെയും സ്മരണ പുതുക്കിയാണ് ലോക മുസ്ലിങ്ങള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഗള്‍ഫിലെ വിവിധയിടങ്ങളില്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങളണിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും ഗൃഹസന്ദര്‍ശനം നടത്തിയുമാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇന്ത്യയുള്‍പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലി പെരുന്നാള്‍. പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയിരിക്കുകയാണ്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രഥമ സന്താനമായ ഇസ്മാഈല്‍ നബിയെ ദൈവ കല്‍പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കുന്നതമാണ് ഈദുല്‍ അള്ഹ, അഥവാ ബലി പെരുന്നാള്‍.
ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ ചൊവ്വാഴ്ച മറ്റ് ചടങ്ങുകള്‍ കൂടി പൂര്‍ത്തിയാക്കുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് ചടങ്ങുകള്‍ക്ക് പരിസമാപ്തി കുറിക്കും. 190 രാജ്യങ്ങളില്‍ നിന്നെത്തിയ 25 ലക്ഷത്തോളം തീര്‍ഥാടകരാണ് അറഫ സംഗമത്തില്‍ ഒത്തുചേര്‍ന്നത്. ചൊവ്വാഴ്ച രാവിലെ മിനായില്‍ മടങ്ങിയെത്തുന്ന ഹാജിമാര്‍ പിശാചിന്റെ പ്രതീകങ്ങളില്‍ കല്ലെറിഞ്ഞ് കഅ്ബ പ്രദക്ഷിണം ചെയ്ത് തലമുണ്ഡനം ചെയ്യുന്നതോടെ ഹജ്ജിന്റെ പ്രധാനചടങ്ങുകള്‍ അവസാനിക്കും.
Keywords : Gulf, Eid, Ibrahim (N), Muslims, Celebration, Dress, Hajj, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഗള്‍ഫിലെ വിവിധയിടങ്ങളില്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങളണിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും ഗൃഹസന്ദര്‍ശനം നടത്തിയുമാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇന്ത്യയുള്‍പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലി പെരുന്നാള്‍. പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയിരിക്കുകയാണ്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രഥമ സന്താനമായ ഇസ്മാഈല്‍ നബിയെ ദൈവ കല്‍പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കുന്നതമാണ് ഈദുല്‍ അള്ഹ, അഥവാ ബലി പെരുന്നാള്‍.
ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ ചൊവ്വാഴ്ച മറ്റ് ചടങ്ങുകള്‍ കൂടി പൂര്‍ത്തിയാക്കുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് ചടങ്ങുകള്‍ക്ക് പരിസമാപ്തി കുറിക്കും. 190 രാജ്യങ്ങളില്‍ നിന്നെത്തിയ 25 ലക്ഷത്തോളം തീര്‍ഥാടകരാണ് അറഫ സംഗമത്തില്‍ ഒത്തുചേര്‍ന്നത്. ചൊവ്വാഴ്ച രാവിലെ മിനായില്‍ മടങ്ങിയെത്തുന്ന ഹാജിമാര്‍ പിശാചിന്റെ പ്രതീകങ്ങളില്‍ കല്ലെറിഞ്ഞ് കഅ്ബ പ്രദക്ഷിണം ചെയ്ത് തലമുണ്ഡനം ചെയ്യുന്നതോടെ ഹജ്ജിന്റെ പ്രധാനചടങ്ങുകള്‍ അവസാനിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.