ഹജ്ജ് 2021: വിശ്വാസികൾ പുണ്യത്തിനായി മക്കയിലേക്ക്; നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അറുപതിനായിരം പേർ പരിശുദ്ധ കർമ്മത്തിൽ പങ്കാളികളാകും
Jul 17, 2021, 20:32 IST
മക്ക: (www.kvartha.com 17.07.2021) കോവിഡ്-19 പശ്ചാത്തലത്തിൽ പരിശുദ്ധ ഹജ്ജ് കർമ്മത്തിനൊരുങ്ങി സഊദി അറേബ്യ. കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിക്കാൻ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം. കഴിഞ്ഞ വർഷം ഹജ്ജ് കർമ്മത്തിനിടയിൽ കോവിഡ് പടരാതിരുന്നത് പ്രശംസനീയമായിരുന്നു.
ശനിയാഴ്ച, ജൂലൈ 17 മുതൽ തന്നെ വിശ്വാസികൾ മക്കയിലേക്ക് എത്തിത്തുടങ്ങി. വാക്സിനേഷൻ പൂർത്തിയാക്കിയ സ്വദേശികൾക്കാണ് ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഇത്തവണ 60,000 സ്വദേശികളാണ് ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നത്.
നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. ജൂലൈ പതിനെട്ട്, ഞായറാഴ്ച മുതലാണ് ഹജ്ജ് കർമ്മം ആരംഭിക്കുന്നത്.
ഹജ്ജ് കർമ്മത്തിനായി തിരഞ്ഞെടുക്കപെട്ടവരിൽ ദമ്മാമിൽ താമസിക്കുന്ന മലയാളിയായ അമീനും കുടുംബവുമുണ്ട്. ഇന്ത്യൻ ഓയിൽ കോൺട്രാക്ടർ ആയ അമീനും ഭാര്യയും മൂന്ന് മക്കളുമാണ് ഹജ്ജിൽ പങ്കെടുക്കുന്നത്.
അമീന്റെ നിരവധി സുഹൃത്തുക്കളും അവരുടെ ബന്ധുക്കളും ഇത്തവണ പേര് നൽകിയിരുന്നു. എന്നാൽ ഭാഗ്യം ലഭിച്ചത് അമീനും കുടുംബത്തിനുമാണ്.
2019 ൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 2.5 മില്യൺ മുസ്ലീങ്ങളാണ് ഹജ്ജിൽ പങ്കെടുത്തത്.
SUMMARY : Saudi Arabia seeks to repeat last year's success that saw no Covid-19 outbreaks during the five-day ritual.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.