ജിഹാദുദ്ദീന്‍ അരീക്കാടന്‍
ജിദ്ദ: (www.kvartha.com 21.09.2015) സഹസ്രാബ്ദങ്ങള്‍ക്കപ്പുറം പ്രാവചകന്‍ ഇബ്രാഹീം നബി മാലോകരെ ഹജ്ജിനായി ചെയ്ത ആഹ്വാനം സ്വീകരിച്ച് എത്തിച്ചേര്‍ന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജന ലക്ഷങ്ങള്‍ തിങ്കളാഴ്ച രാത്രി മുതല്‍ തംബുകളുടെ നഗരമായ മിനാ താഴ്‌വരയിലേക്ക് നീങ്ങിത്തുടങ്ങും. 'അല്ലാഹുവേ..നിന്റെ വിളിക്കിതാ ഞാനുത്തരം നല്‍കിയിരിക്കുന്നു എന്നര്‍ത്ഥം വരുന്ന ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' എന്ന എന്ന മന്ത്ര ധ്വനികള്‍ തീര്‍ഥാടക കണ്ഠങ്ങളില്‍ നിന്നുമുയരുമ്പോള്‍ പുണ്യ ഭൂമികള്‍ പ്രകമ്പനം കൊള്ളും.
പാപ മോചനത്തിനായും അല്ലാഹുവിന്റെ കാരുണ്യത്തിനായും കേഴുന്ന ഹൃദയങ്ങളുമായി ഹാജിമാര്‍ മിനയിലെത്തുന്നതോടെ മിനാ താഴ്‌വര മനുഷ്യ സാഗരമായിത്തീരും. ഇബ്രാഹീം നബിയുടെയും ഭാര്യ ഹാജറയുടെയും പുത്രന്‍ ഇസ്മായീല്‍ നബിയുടെയും ത്യാഗ കഥകള്‍ നേരിട്ട് അനുഭവിക്കാന്‍ ഇതിനകം ഓരോ ഹാജിയും മനസ്സു കൊണ്ടും ശരീരം കൊണ്ടും തയ്യാറായിക്കഴിഞ്ഞു.
ചൊവ്വാഴ്ച (ദുല്‍ഹിജ്ജ 8) മിനയില്‍ രാപാര്‍ക്കലും ളുഹര്‍, അസര്‍, മഗ്രിബ്, ഇശാ, സുബ്ഹി എന്നീ നിസ്‌ക്കാരങ്ങള്‍ മിനയില്‍ വെച്ച് നിര്‍വഹിക്കലും പ്രത്യേകം പുണ്ണ്യമാക്കപ്പെട്ടതായതിനാല്‍ ഉച്ചക്ക് മുമ്പെ ഭൂരിഭാഗം ഹാജിമാരും മിനയിലെത്തും.
ഹറം വികസന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ഹജ്ജ് ക്വാട്ടകള്‍ വെട്ടിക്കുറച്ചതിനാല്‍ ഈ വര്‍ഷത്തെ ഹജ്ജിനു വിദേശങ്ങളില്‍ നിന്നും 13,74,206 തീര്‍ഥാടകരാണു എത്തിച്ചേര്‍ന്നിട്ടുള്ളത്. ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം 2 ലക്ഷത്തോളം വരും.
ഹാജിമാരുടെ സുരക്ഷ മുന്‍ നിര്‍ത്തി കനത്ത സുരക്ഷയാണു അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം സൈനികര്‍ തീര്‍ഥാടകരുടെ സേവനത്തിനായി രംഗത്തുണ്ടാകും. പുണ്യ സ്ഥലങ്ങളിലെ മുഴുവന്‍ നീക്കങ്ങളും നിരീക്ഷിക്കാനായി 5,000 സെക്യൂരിറ്റി ക്യാമറകള്‍ അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്.
അനുമതി പത്രങ്ങളില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അനധികൃത തീര്‍ഥാടകര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നു അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹജ്ജ് വേളയില്‍ പുണ്ണ്യ സ്ഥലങ്ങളില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ ഉടനടി ശിക്ഷിക്കുന്നതിനായി നീതിന്യായ വകുപ്പിന്റെ 14 അതി വേഗ കോടതികള്‍ തയ്യാറാണ്.
നിലവില്‍ കനത്ത ചൂടാണെങ്കിലും ഹജ്ജ് വേളയില്‍ പുണ്യ സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനായി എല്ലാ തയ്യാറെടുപ്പുകളും സിവില്‍ ഡിഫന്‍സ് നടത്തിയിട്ടുണ്ട്.
ഹറം ക്രെയിനപകടത്തില്‍ പരിക്കേറ്റവരെ പുണ്യ സ്ഥലങ്ങളിലേക്കെത്തിക്കാനായി 2 ഹെലികോപ്ടറുകളും സ്‌പെഷ്യല്‍ ആംബുലന്‍സുകളും റെഡ് ക്രോസ് തയ്യാറാക്കിയിട്ടുണ്ട്. 23-ാം തീയതി ബുധനാഴ്ചയാണു വിശ്വാസികളുടെ മഹാ സംഗമ വേദിയായ അറഫ ദിനം.

SUMMARY: Hundreds of thousands of Muslims from around the world, including from India, will start making their way in droves to the valley of Mina to perform Hajj which begins tomorrow and will culminate with the symbolic stoning of Satan on Saturday.
The pilgrims will start their journey towards the Valley of Mina - nearly five kilometres from this holiest Islamic place - soon after pre-dawn prayers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.